Entertainment
05/10/2023 1467
പ്രേക്ഷകരെ ആവേശത്തിരയിലാഴ്ത്തി ലിയോയുടെ പുതിയ ട്രയിലർ
ലോകേഷ് കനകരാജ് ദളപതി വിജയ് ചിത്രം ലിയോയുടെ ഗംഭീര ട്രെയ്‌ലർ റിലീസായി. പ്രേക്ഷകരുടെ ആവേശം വാനോളം ഉയർത്തിയ വിഷ്വൽ ട്രീറ്റ് ആണ് ലിയോട്രെയ്‌ലർ. ശാന്ത രൂപത്തിൽ ലിയോ പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെട്ട ദളപതിയുടെ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ മാസ്സ് ചിത്രമായിരിക്കും ലിയോ എന്ന് ട്രയ്ലറിൽ നിന്ന് വ്യക്തമാണ്. യു/എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. വെറും അഞ്ച് മിനിറ്റു കൊണ്ട് ട്രെയിലർ കണ്ടത് പത്ത് ലക്ഷം ആളുകളാണ്.
ലിയോയിൽ സൂര്യയും ഉണ്ടോ എന്നാണ് ട്രെയ്‌ലർ കണ്ട ആരാധകർ സോഷ്യൽമീഡിയയിൽ ചർച്ച ചെയ്യുന്നത്
14 വർഷങ്ങൾക്കു ശേഷം വിജയിനോടൊപ്പം ത്രിഷ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ലിയോ. സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ്. ഔട്ട് ആൻഡ് ഔട്ട് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ലിയോ ഒക്ടോബർ 19 നു ലോകവ്യാപകമായി തിയേറ്ററിലേക്കെത്തും.
സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഔട്ട് -ആൻഡ്-ഔട്ട് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ലിയോ. ദളപതി വിജയും സംവിധായകൻ ലോകേഷ് കനകരാജുമായി ഒരുമിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമാണ്
സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.കേരളത്തിൽ വിപുലമായ പ്രൊമോഷൻ പരിപാടികളാണ് ശ്രീ ഗോകുലം മൂവീസ് പ്ലാൻ ചെയ്യുന്നത്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്നു.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഓ: പ്രതീഷ് ശേഖർ.