Flash News

News


08/07/2016 613

മാറ്റത്തിന്റെ ദിശാസൂചനയുമായി കേരള ബജറ്റ്

തിരുവനന്തപുരം :  പുതിയ സര്‍ക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി ഡോ ടി.എം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. തുല്യനീതിക്കും സ്ത്രീസുരക്ഷയ്ക്കും പ്രാധാന്യം നല്‍കുന്ന നിരവധി പ്രഖ്യാപനങ്ങള്‍ പുതിയ സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ ഏറെ ശ്രദ്ധേയമാകുന്നത് സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക വകുപ്പെന്ന നിര്‍ദ്ദേശമാണ്. ബജറ്റിന്റെ പത്ത് ശതമാനവും വകയിരുത്തിയിക്കുന്നത് സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനുമായുള്ള പദ്ധതികള്‍ക്കായാണ്. ധനപ്രതിസന്ധി പരിഹരിക്കുന്നതിനും ബജറ്റ് പ്രത്യേക ശ്രദ്ധ നല്‍കുന്നു. ഒപ്പം കൃഷി-അടിസ്ഥാന വികസനം എന്നിവയ്ക്കും ബജറ്റില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്.

  
ബജറ്റിലെ മറ്റ് പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്

 
കൈത്തറിമേഖലയ്ക്ക് 30 കോടി, പരമ്പരാഗത വ്യവസായത്തിന് 10 കോടി രൂപ; ആശുപത്രികളുടെ നവീകരണത്തിന് മാന്ദ്യവിരുദ്ധ പാക്കേജില്‍നിന്ന് 1000 കോടി; പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജുകള്‍ ഘട്ടം ഘട്ടമായി നടപ്പാക്കും
 
ആശുപത്രികളുടെ നവീകരണത്തിന് മാന്ദ്യവിരുദ്ധ പാക്കേജില്‍നിന്ന് 1000 കോടി;
 
അഗ്രോപാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 500 കോടി;  നാലുവരിപ്പാത, വിമാനത്താവളങ്ങള്‍, ഗെയ്ല്‍ പൈപ്പ് ലൈന്‍ എന്നിവയ്ക്ക് ഭൂമി ഏറ്റെടുക്കാന്‍ 3000 കോടി കിസ്ബിയിലൂടെ കണ്ടെത്തും
 
സാമൂഹികക്ഷേമ പെന്‍ഷന്‍ 1000 രൂപയാക്കും; തൊഴിലുറപ്പ് പദ്ധതിയില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍, ആരോഗ്യ ഇന്‍ഷുറന്‍സിന് 1000 കോടി

വര്‍ഷങ്ങളായി നികുതി അടയ്ക്കാത്ത വാഹനങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 
 
ചരക്ക് വാഹനങ്ങളുടെ നികുതി 10 ശതമാനം കൂട്ടി 
 
സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്താന്‍ 1000 കോടി, അന്തര്‍ദേശീയ നിലവാരമുള്ള 1000 സ്‌കൂളുകള്‍; സ്‌കൂള്‍ സംവിധാനം ഹൈടെക് വല്‍ക്കരിക്കാന്‍ 500 കോടി, സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നു മുതല്‍ എട്ടു വരെ സൌജന്യ യൂണിഫോം; 
 
കുട്ടനാടില്‍ സമഗ്ര കുടിവെള്ളവികസന പദ്ധതി നടപ്പാക്കും
 
പൊതുസ്ഥലങ്ങളില്‍ മൂത്രപ്പുരകള്‍ സ്ഥാപിക്കാന്‍ 150 കോടി
 
വ്യവസായ പാര്‍ക്കുകള്‍ തുടങ്ങാനായി 5100 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നു. ഇതിനായി 5100 കോടി രൂപ കണ്ടെത്തും.
 
ചെക്ക് പോസ്റ്റുകള്‍  ആധുനികവത്കരിക്കും.

 
ജലഗതാഗതത്തിന് 400 കോടി 

വ്യവസായ പാര്‍ക്കുകള്‍ക്കായി സമഗ്രപദ്ധതി 
 
സ്ത്രീ ക്ഷേമപദ്ധതികള്‍ക്കായി 91 കോടി 
 
അഗ്രോപാര്‍ക്കുകള്‍ക്ക് 500 കോടി 
 
എല്ലാ ജില്ലകളിലും മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍
 
ക്ഷീരകര്‍ഷകര്‍ക്ക് 500 കോടി 
 
5 വര്‍ഷത്തിനുള്ളില്‍ പാര്‍പ്പിടപ്രശ്നങ്ങള്‍ക്ക് പരിഹാരം; രണ്ട് ലക്ഷം വീതം വീടൊന്നിന് സഹായം 
 
തൊഴിലുറപ്പ് പദ്ധതി പരിധിയില്‍ വരുന്നവര്‍ക്ക് സൗജന്യറേഷന്‍
 
സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കും
 
കാരുണ്യ ചികിത്സാപദ്ധതി ജനങ്ങളുടെ അവകാശമാക്കും
 
സ്ത്രീ സൗഹൃദ ടോയ്ലറ്റുകള്‍ ,മാര്‍ക്കറ്റുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മൂത്രപ്പുര,മുലയൂട്ടല്‍ കോര്‍ണറുകള്‍
 
കുടുംബശ്രീക്ക് 200 കോടി, നാല് ശതമാനം പലിശയില്‍ വായ്പ 
 
തലശ്ശേരിയില്‍ വനിതകളുടെയും കുട്ടികളുടെയും ആശുപത്രി