Flash News

News


03/01/2022 52

എഎസ്ഐ കെ.വി പ്രമോദ് ട്രെയിൻ യാത്രക്കാരനോട് പെരുമാറിയത് മൃ​ഗീയമായി;അതിദയനീയമായി മാവേലി എക്സ്പ്രസിൽ നിന്നും കേരള പൊലീസ് വലിച്ചെറിഞ്ഞ മനുഷ്യനെ തേടി കേരളം

https://youtu.be/2Hr0aannzls

കണ്ണൂരിൽ മാവേലി എക്സ്പ്രസിലെ യാത്രക്കാരനോട് എ. എസ്. ഐ കെ.വി പ്രമോദ് പെരുമാറിയത് അതിമൃ​ഗീയമായി. സ്ലീപ്പർ കോച്ചിൽ ഉണ്ടായിരുന്ന മനുഷ്യനെ അതിമൃ​ഗീയമായി മർദ്ദിച്ച ശേഷം കരണത്തടിച്ച് നിലത്തിട്ട് ചവുട്ടിക്കൂട്ടി വടകര റെയിൽവേ സ്റ്റേഷനിൽ ഇറക്കി വിട്ടത് ടിക്കറ്റില്ല എന്നാരോപിച്ചാണ്. എന്നാൽ, ടിക്കറ്റോ മറ്റ് യാത്രാ രേഖകളോ കാണിക്കാനുള്ള സമയം പോലും ആ മനുഷ്യന് എഎസ്ഐ നൽകിയില്ല. യാത്രക്കാരനെ മർദ്ദിച്ചതിനു ശേഷം പുറത്തേക്ക് വലിച്ചിടുകയായിരുന്നു. ഇതിന് ശേഷം ഈ യാത്രക്കാരനെ കുറിച്ച് ആർക്കും വിവരമില്ല.ഈ കംപാർട്ട്മെന്റിൽ യാത്ര ചെയ്തിരുന്ന മറ്റു യാത്രക്കാർ മർദനം നടത്തുന്നത് വിലക്കിയെങ്കിലും ഇതൊന്നും ചെവികൊള്ളാതെ എ. എസ്. ഐ മർദ്ദനമഴിച്ചുവിടുകയായിരുന്നു. ഇതേ തുടർന്ന് യാത്രക്കാരിലൊരാൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഇതു ദൃശ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദമായത്. എഎസ്ഐ പ്രമോദിനൊപ്പം രാഗേഷെന്ന പൊലിസുകാരനുണ്ടായിരുന്നുവെങ്കിലും ഇയാൾ യാത്രക്കാരനെ തൊടാതെ മാറി നിൽക്കുകയായിരുന്നു.യാത്രക്കാരനെ മർദ്ദിച്ചതിനു ശേഷം ടി.ടി. സ്ഥലത്തെത്തുകയും ഇയാളെ രാത്രിയിൽ വടകര റെയിൽവേ സ്റ്റേഷനിൽ ഇറക്കി വിടാൻ കൂട്ടുനിൽക്കുകയായിരുന്നു. ഓർഡിനറി കംപാർട്ട് മെന്റിൽ ടിക്കറ്റെടുത്ത യാത്രക്കാരൻ സ്ളീപ്പറിൽ കയറിയതിനാണ് പൊലിസ് മർദ്ദനമഴിച്ചുവിട്ടത്. ട്രെയിനിൽ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് യാത്രക്കാരനെതിരെ നടപടി സ്വീകരിച്ചതെന്നാണ് മർദ്ദനം നടത്തിയ എ. എസ്. ഐയുടെ വിശദീകരണം.എന്നാൽ ഇയാൾ യാത്രക്കാരനെ മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. സാധാരണയായി ടിക്കറ്റില്ലാതെ യാത്രക്കാർക്ക് പിഴ ചുമത്തുകയോ അവരെ ട്രെയിനിൽ നിന്നും ഇറക്കി വിടുകയോ ചെയ്യുന്നത് ടി. ടി.യുടെ ചുമതലയാണ്. ടിക്കറ്റില്ലാതെ ഒരാൾ യാത്ര ചെയ്താൽ ട്രെയിൻ പുറപ്പെടുന്ന സ്ഥലത്തു നിന്നുമുള്ള ടിക്കറ്റ് നിരക്കോ 250രൂപ പിഴയീടാക്കുകയോ കേസെടുക്കുകയോയാണ് ചെയ്യാറുള്ളത്.