Flash News

News


30/05/2024 247

ശശി തരൂരിൻറെ കണ്ടകശനി തുടങ്ങി;സ്വർണ്ണക്കടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

സ്വർണക്കടത്ത്(Gold Smuggling) ആരോപിച്ച് കോൺഗ്രസ് എംപി(Congress MP) ശശി തരൂരിൻ്റെ(Shashi Tharoor) സഹായി അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബുധനാഴ്ച രാത്രി ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഡിപ്പാർട്ട്‌മെൻ്റ് ശിവകുമാറിനെ(Shiv Kumar Prasad) അറസ്റ്റ് ചെയ്യുമ്പോൾ ഇയാളുടെ കൈവശം എയറോഡ്രോം എൻട്രി പെർമിറ്റ് ഉണ്ടായിരുന്നു. 73കാരനായ പ്രതിയുടെ പക്കൽ നിന്ന് 500 ഗ്രാം സ്വർണവും കണ്ടെടുത്തു. ഇതിൻ്റെ വില ഏകദേശം 35 ലക്ഷം രൂപയോളം വരും. വിദേശത്ത് നിന്ന് വന്ന ഒരു യാത്രക്കാരനിൽ നിന്നാണ് ഈ സ്വർണ്ണ ചെയിൻ പ്രതികൾ എത്തിച്ചതെന്നും കസ്റ്റംസ് വകുപ്പ് അറിയിച്ചു. 

മൂന്ന് തവണ തിരുവനന്തപുരത്ത് നിന്ന് എംപിയായ ശശി തരൂരിൻ്റെ സഹായിയാണെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സ്വയം വിശേഷിപ്പിച്ചിരുന്നു. എന്നാൽ പ്രതി തൻ്റെ പഴയ ജീവനക്കാരനാണെന്നും നിലവിൽ അയാളുമായി യാതൊരു ബന്ധവുമില്ലെന്ന് ശശി തരൂർ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് തരൂർ സംഭവത്തോട് പ്രതികരിച്ചത്. 

അതേസമയം, പ്രതിയായ ശിവകുമാറിന് വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിന് സാധുവായ എയറോഡ്രോം എൻട്രി പെർമിറ്റ് ഉണ്ടായിരുന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. പ്രോട്ടോക്കോൾ പ്രകാരം എംപിമാർക്ക് മാത്രമാണ് ഈ പാസ് നൽകുന്നത്. എന്നാൽ ഈ പാസ് ദുരുപയോഗം ചെയ്ത ശിവകുമാർ ബുധനാഴ്ച വിമാനത്താവളത്തിനുള്ളിൽ സ്വർണം വാങ്ങുകയായിരുന്നു.മെയ് 29 ന് ബാങ്കോക്കിൽ നിന്നുള്ള ഒരു വിമാനം ഡൽഹിയിലെത്തി. ഇതിൽ രണ്ടുപേരെ കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥർ സംശയം തോന്നി പരിശോധന നടത്തി. ഇയാളിൽ നിന്ന് 500 ഗ്രാം സ്വർണ ചെയിൻ കണ്ടെടുത്തു. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും സ്വർണത്തെ കുറിച്ച് ശരിയായ വിവരം നൽകാനായില്ല. ഇതിൽ ശിവകുമാർ താൻ കോൺഗ്രസ് നേതാവ് ശശി തരൂരിൻ്റെ പിഎ ആണെന്ന് ഉദ്യോഗസ്ഥരോട് അവകാശപ്പെട്ടു. ചോദ്യം ചെയ്യലിൽ ശിവകുമാറിന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് വ്യക്തമായി. വിദേശത്ത് നിന്ന് വരുന്ന യാത്രക്കാരെ കൂട്ടാൻ വിമാനത്താവളത്തിൽ എത്തിയ ഇയാൾ കള്ളക്കടത്തിന് സഹായിക്കുകയായിരുന്നു.