Flash News

News


30/05/2024 450

എക്സാലോജിക് സിഎംആർഎൽ കേസിൽ ഷോൺ ജോർജിൻറെ ഹർജി തീർപ്പാക്കി

എക്സാലോജിക് – സിഎംആർഎൽ ദുരൂഹ ഇടപാടുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഷോൺ ജോർജ് നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് സിഎംആർഎൽ 1.72 കോടി രൂപ നൽകിയെന്നാണ് കോട്ടയം ജില്ലാ പഞ്ചായത്തംഗവും സിഎംആർഎല്ലിൽ മൈനോരിറ്റി ഷെയർഹോൾഡറുമായ ഷോൺ ജോർജ് നൽകിയ ഹർജിയിൽ പറഞ്ഞിരുന്നത്. വിഷയത്തിൽ എസ്എഫ്ഐഒ അന്വേഷണം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ടി.ആർ.രവി ഹർജി തീർപ്പാക്കിയത്..ഷോണിന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ജനുവരി 31ന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം എസ്എഫ്ഐഒ അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം, സിഎംആർഎല്ലും എക്സാലോജിക്കുമായുള്ള ഇടപാടിൽ തങ്ങൾക്കെതിരെയും എസ്ഫ്ഐഒ അന്വേഷണം നടത്തുന്നത് ചോദ്യം ചെയ്ത് കെഎസ്ഐഡിസി നൽകിയ ഹർജി ഹൈക്കോടതി ജൂലൈ 15ന് പരിഗണിക്കാൻ മാറ്റി.