Flash News

Programmes


10/01/2020 2986

Padayani

Padayani is a ritual art form performed at Bhadrakali temples located on the banks of river Pampa. According to mythology, this ritualistic dance commemorates the dance performed by Lord Shiva and the other Gods to appease Goddess Durga, whose anger could not be quenched even after annihilating the demon, Darika.  Popular places where Padayani is performed are Kadammanitta, Kottangal, Othara, Kunnanthaanam and many other temples in south Kerala. Though traditionally, it lasted for nearly two weeks, now-a days, it is held for durations that are as short as a single day. Kolam thullal is the major portion of Padayani performance.  Kolam is a masque made by drawing images on the leaves of the arecanut palm. Wearing this Kolam, padayani dancer performs the ritual dance in devotion.These Kolam are representations of spiritual forces or divine characters, and are depicted with terrifying and spectacular face masks and head gear, painted in vivid colours like deep red and black, using natural powders. They include the Ganapathi Kolam, the Yakshi Kolam, the Pakshi Kolam, the Maadan Kolam, the Kaalan Kolam, the Maruthaa Kolam, the Pishachu Kolam, the Bhairavi Kolam, the Gandharvan Kolam and the Mukilan Kolam. Padayani is essentially a communal activity where villagers are actively involved in collecting arecanut palms and participate in the making kolam.

(മദ്ധ്യതിരുവിതാംകൂറിലെ ഭദ്രകാളീക്ഷേത്രങ്ങളില്‍ നടത്തിവരാറുള്ള അനുഷ്ഠാന കലാരൂപമാണ് പടയണി. പടേനി എന്നും പറയും. ദാരികനെ വധിച്ചിട്ടും കോപം തീരാതിരുന്ന കാളിയെ ശമിപ്പിക്കാന്‍ ശിവനിര്‍ദ്ദേശത്താല്‍ ഭൂതഗണങ്ങള്‍ കോലം കെട്ടി തുള്ളിയതിന്റെ സ്മരണയാണ് ഈ കലാരൂപമെന്നാണ് ഐതിഹ്യം. പടയണിക്ക് കാര്‍ഷിക വൃത്തിയുമായും ബന്ധമുണ്ടെന്ന് ഇതിലെ പല അനുഷ്ഠാനങ്ങളും തെളിയിക്കുന്നു. വിളവെടുപ്പുമായി ബന്ധമുള്ള പടയണിയെ ഒരു ഉര്‍വരതാനുഷ്ഠാനമായും കാണാവുന്നതാണ്.  ദക്ഷിണകേരളത്തില്‍, പ്രത്യേകിച്ച് മധ്യതിരുവിതാംകൂറില്‍ കടമ്മനിട്ട, ഓതറ തുടങ്ങിയ ഭഗവതീക്ഷേത്രങ്ങളില്‍ ഇന്നും പടയണി പതിവുണ്ട്.പടയണിയുള്ള വിവരം അറിയിച്ചുകൊണ്ടുള്ള കാച്ചിക്കൊട്ടാണ് പ്രധാന ചടങ്ങ്. തപ്പു കെട്ടുന്നതോടെയാണ് ചടങ്ങ് ആരംഭിക്കുന്നത്. പടയണിയുള്ള വിവരം ദേശവാസികളെ തപ്പുകൊട്ടി അറിയിക്കുന്ന ചടങ്ങാണത്. തുടര്‍ന്നു കാപ്പൊലി. ഇലകളോടുകൂടിയ മരച്ചില്ലയോ, വെള്ളത്തോര്‍ത്തോ വീശി ആര്‍ത്തുവിളിച്ച് താളം ചവിട്ടുന്നതാണത്. തുടര്‍ന്നു കൈമണിയുമായി താളം തുള്ളും. ഇതാണ് താവടിതുള്ളല്‍. താവടിതുള്ളലിന് ചെണ്ട തുടങ്ങിയ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കും. ഹാസ്യാനുകരണമായി പന്നത്താവടി നടത്താറുണ്ട്. പാളകൊണ്ടുണ്ടാക്കിയ വാദ്യോപകരണങ്ങളാണ് അതിനുപയോഗിക്കുന്നത്. വെളിച്ചപ്പാട്, പരദേശി തുടങ്ങിയ ഹാസ്യാനുകരണങ്ങളും കാണും.
തപ്പാണ് പ്രധാനവാദ്യം. ചെണ്ടയും കൈമണിയും ഉപയോഗിക്കാറുണ്ട്. തീവെട്ടികളുടെയും ഓലച്ചൂട്ടുകളുടെയും വെളിച്ചത്തിലാണു കോലങ്ങള്‍ തുള്ളുന്നത്. ഗണപതിക്കോലം, യക്ഷിക്കോലം, പക്ഷിക്കോലം, മാടന്‍കോലം,  കാലന്‍കോലം, മറുതക്കോലം, പിശാചുകോലം, ഭൈരവിക്കോലം, ഗന്ധര്‍വ്വന്‍കോലം തുടങ്ങിയ കോലങ്ങള്‍ തലയില്‍വച്ച് തുള്ളും. പാട്ടുപാടും. പച്ചപ്പാളയില്‍ കോലമെഴുതി മുഖത്തു കെട്ടും. പാളകൊണ്ടുള്ള മുടിയിലും കോലങ്ങള്‍ ചിത്രീകരിക്കും.)