Programmes
10/01/2020 3152
Mohiniyattam
Mohiniattam or Mohiniyattam is an Indian classical dance form that evolved in the state of Kerala, India, and is counted among the two popular dance arts of the state, the other being Kathakali. Although its roots date back to the age-old Sanskrit Hindu text on performing arts called ‘Natya Shastra’, similar to other Indian classical dance forms, Mohiniattam adheres to the Lasya type that showcases a more graceful, gentle and feminine form of dancing. Mohiniattam derives its name from the word ‘Mohini’, a female avatar of Lord Vishnu. Conventionally a solo dance performed by female artists, it emotes a play through dancing and singing where the song is customarily in Manipravala which is a mix of Sanskrit and Malayalam language and the recitation may be either performed by the dancer herself or by a vocalist with the music style being Carnatic.
History & Evolution
The theoretical foundation of this dance form like other major classical dance forms of India has its roots in sage Bharata Muni’s text called ‘Natya Shastra’, a Sanskrit Hindu text that deals with performing arts. The first complete version of ‘Natya Shastra’ is considered by some sources to have been completed between 200 BCE to 200 CE while some others mention the timeframe between 500 BCE and 500 CE. It breaks dance into two specific types, the first one being ‘nritta’ or pure dance that centres around finesse of hand movements and gestures, and the other being ‘nritya’ that features the expressive aspect of dance. ‘Natya Shastra’ elucidates several theories of Indian classical dances including on standing postures, basic steps, bhava, rasa, methods of acting and gestures as also two forms of dance – the Tandava dance of Lord Shiva that exhibits more vigour and vitality and the Lasya dance that is more delicate and graceful. The Lasya dance theme and structure is followed in Mohiniattam.Mohiniattam evolved from the state of Kerala which also has an association with the old tradition of Lasya style of dancing. The temple sculptures of the state are the earliest manifestations of Mohiniattam or other dance forms similar to it. Mohiniattam poses are also palpable from the various feminine sculptures that adorn the 11th century Vishnu temple at Trikodithanam, and the Kidangur Subramanya temple. The Lasya theme was incorporated by Malayalam bards and playwrights, a fact evident from the text-based records starting from the 12th century. The 16th century book titled ‘Vyavaharamala’ written by scholar, poet, author and astrologer Mazhamangalam Narayanan Namboodiri is the first known book that mentions the term Mohiniyattam in connection with a payment due to a Mohiniyattam dancer. While discussing about various performing art forms of Kerala, renowned poet Kunchan Nambiar in his 17th century book ‘Gosha Yatra’ mentioned about Mohiniyattam. By that time this dance form had emerged as one of the classical art forms of the state. The 18th century Sanskrit treatise ‘Balarama Bharatam’ on natyam written by the king of Travancore Karthika Thirunal Bala Rama Varma (considered to be a significant secondary work on ‘Natya Shastra’) refers about ‘Mohino Natana’ among various other dance styles.
Decline during Colonial Rule
As British colonial rule spread in the 19th century, various classical dance forms were subjected to contemptuous fun and discouragement thus witnessing their decline. Eventually social and economic conditions associated with Devadasis of South India and nautch girls of North India added with contempt and despicable attitude from the Christian missionaries and British officials, who held them as harlots, disgraced such systems. Furthermore, the Christian missionaries launched anti-dance movement in 1892 to stop such practice. The book ‘The Wrongs of Indian Womanhood’ by Marcus B. Fuller published in 1900 caricatured the facial expressions and sensuous gestures emoted during temples dances. Such upheaval stigmatized all Indian classical dance forms including Mohiniattam that saw its decline in the princely states of Cochin and Travancore.Dr. Justine Lemos, who did an elaborate research on Mohiniattam, mentioned that the Maharaja had to ban the dance form under compulsion from the colonial rule and his citizens. However historical evidence does not give indication of any ban on the dance form by enforcement of any law or any public announcement. It also does not indicate that Mohiniattam dancers were temple harlots or devadasis. Nevertheless Lemos mentions of evidences that point out that scholarship, rewards and payments were made to Mohiniattam dancers. She also mentions of laws enforced during 1931-38, which although do not mention Mohiniattam, banned temple dancing, devadasis and all forms of "lewd dance or theatre" as long as the princely states of Kerala were under the rule of the British. The ban was rescinded partly in 1940 that permitted performance of "voluntary dances in temples". A new law enforced in the following year made clear that voluntary dances were allowed however without any pay. Mohiniattam artists demanded that they should receive payment from the state or by the viewers, but were not paid by the state.
Repertoire
Traditionally the repertoire of Mohiniyattam follows two performance categories namely, ‘Nritta’ and ‘Nritya’ mentioned in ‘Natya Shastra’. It follows the Lasya type of dance that showcases a more graceful, gentle and feminine form of dancing and displays excellence in ‘Ekaharya Abhinaya’ form in other words a solo and expressive dance art complimented with music and songs. ‘Nritta’ is a technical performance where the dancer presents pure dance movements giving stress on speed, form, pattern, range and rhythmic aspects without any form of enactment or interpretive aspects. In ‘Nritya’ the dancer-actor communicates a story, spiritual themes through expressive gestures and slower body movements harmonised with musical notes thus engrossing the audience with the emotions and themes of the act. ‘Natyam’ is usually performed by a group communicating a play through dance-acting. Mohiniyattam’s repertoire sequence includes an invocation or Cholkettu, Jatisvaram, Varnam, Padam, Tillana, Shlokam and Saptam.
Costumes
The dancer wears a white or off-white plain sari embellished with bright golden or gold laced coloured brocade embroidered in its borders complimented with a matching choli or blouse. A pleated cloth having concentric golden or saffron coloured bands adorns the front part of the sari from the waist. This embellishment not only lets the artist perform her spectacular footwork flexibly but also highlights it, allowing the audience to watch it from a distance. She also wears a golden belt around her waist. Jewellery adorns her head, hair, ears, neck, wrists and fingers. Musical anklets called ghunghru made of leather straps with small metallic bells attached to it are wrapped in her ankles. These produce rhythmic sound while she showcases excellent footwork. Her feet and fingers are brightened with red coloured natural dyes so as to highlight gestures of her hands. Face make-up of the dancer is usually light with a Hindu tikka on her forehead while her lips are vividly coloured red and her eyes are lined prominently so as to make her eye movements more visible. Her hair tied typically on left side of her head is in tight round chignon hairstyle and beautified with flowers, usually jasmine, ringed around the bun.
Instruments & Music
Vocal music of this performance art incorporates different rhythms and lyrics of many of the compositions performed in this dance form are in Manipravala that is a mix of Sanskrit and Malayalam language while the music style is Carnatic. Instruments played during a Mohiniattam performances usually comprise of Kuzhitalam or cymbals; Veena; Idakka, an hourglass-shaped drum; Mridangam, a barrel-shaped drum with two heads; and flute.
(കേരളത്തിന്റെ തനതുനൃത്തകല. കേരളീയക്ഷേത്രങ്ങളില്‍ പ്രാചീനകാലത്ത് നിലനിന്നിരുന്ന ദേവദാസി നൃത്തപാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് 'മോഹിനിയാട്ടം'. ഈശ്വരാരാധനയ്ക്കുള്ള ഒരു മാര്‍ഗ്ഗം എന്ന നിലയ്ക്കാണ് ഇതു വളര്‍ന്നു വന്നത്. നൃത്തപ്രിയനായ നടാരജനെ നൃത്തത്തിലൂടെ ആരാധിക്കുക എന്നതായിരുന്നു ലക്ഷ്യം. പില്ക്കാലത്ത് ഇത് വെരുമൊരു വിനോദോപാധിയായി തീര്‍ന്നു. 'മോഹിനി' എന്ന വാക്കിന് 'മോഹിപ്പിക്കുന്നവള്‍' എന്നാണര്‍ത്ഥം. 'ആട്ട'ത്തിന് 'നൃത്തം' എന്നും മോഹിനിയാട്ടത്തിന് 'മോഹിപ്പിക്കുന്നവളുടെ നൃത്തം' എന്നു ശബ്ദാര്‍ഥം പറയാം 'മോഹിനി' സങ്കല്പം പ്രധാനമായും മഹാവിഷ്ണുവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. മഹാവിഷ്ണു മോഹിനിയായി അവതരിച്ച് നൃത്തം ചെയ്ത രണ്ടു കഥകള്‍ വിഷ്ണു പുരാണത്തിലുണ്ട്. അതിലൊന്ന് പാലാഴി മഥനകഥയുമായി ബന്ധപ്പെട്ടതാണ്. ദേവന്മാരും അസുരന്മാരും കൂടി പാലാഴി കടഞ്ഞപ്പോള്‍ അതില്‍ നിന്നും അമൃത കുംഭം പൊന്തിവരികയും അസുരന്മാര്‍ അത് കൈക്കലാക്കുകയും ചെയ്തു. വിഷ്ണു മോഹിനിവേഷം ധരിച്ച് അസുരന്മാരെ വശീകരിച്ച് അമൃതം കൈക്കലാക്കി തിരിച്ചു പോന്നു എന്നാണ് കഥ. ഭസ്മാസുര വധവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ കഥ. ഒരിക്കല്‍ ഭസ്മാസുരന്‍ ശിവനെ തപസ്സു ചെയ്ത് പ്രത്യക്ഷനാക്കി 'തന്റെ കൈ ആരുടെ തലയില്‍ വെക്കുന്നുവോ അയാള്‍ ദഹിച്ച് ചാരമായിത്തീരണം' എന്ന വരവും വാങ്ങി. വരലബ്ധിയില്‍ അഹങ്കാരിയായി തീര്‍ന്ന ഭസ്മാസുരനെ കൊണ്ട് ദേവകളും ജനങ്ങളും പൊറുതിമുട്ടി. ഈ സന്ദര്‍ഭത്തില്‍ വിഷ്ണു മോഹിനിയായി വന്ന്, ഭസ്മാസുരനെ കൊണ്ട് സ്വന്തം കൈ ശ്ശിരസ്സില്‍ തൊടുവിക്കുകയും ചെയ്തു. ഭസ്മാസുരന്‍ അങ്ങനെ മരണപ്പെട്ടു. മോഹിനിയുടെ ഈ നൃത്തരീതിയെ അനുകരിച്ചാകണം മോഹിനിയാട്ടം എന്ന പേര്‍ വന്നത്.ക്ഷേത്രങ്ങളില്‍ ആരാധനയുടെ ഭാഗമായി കന്യകകളെ ദേവനര്‍പ്പിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. ഇങ്ങനെ അര്‍പ്പിക്കുന്ന കന്യകമാര്‍ ദൈവത്തിന്റെ പത്നിമാരായിട്ടാണ് കരുതപ്പെട്ടിരുന്നത്. സംഗീതവും നൃത്തവും അവതരിപ്പിക്കുക എന്നതായിരുന്നു ഇവരുടെ ജോലി. ദേവദാസികളെന്നോ 'തേവടിച്ചി'കളെന്നോ ഇവരെ വിളിച്ചുപോന്നു. സമൂഹത്തിലെ ഉന്നതകുല ജാതകളായ കന്യകകളായിരുന്നു ഈ വിധം നൃത്താരാധന ചെയ്തിരുന്നത്.ദേവദാസി നൃത്തത്തെ പരിഷ്കരിച്ച് മോഹിനിയാട്ടമെന്ന പേരില്‍ പുതുജീവന്‍ നല്‍കിയത് തിരുവിതാംകൂര്‍ രാജാവായിരുന്ന സ്വാതിതിരുനാളാണ് (എ.ഡി. 1813-1846) രാജ്യത്തിന്റെ പലഭാഗത്തു നിന്നും നര്‍ത്തകികളെ കൊണ്ടുവന്ന് കൊട്ടാരത്തില്‍ താമസിപ്പിക്കുകയും അവര്‍ക്ക് പരിശീലനത്തിനായി കളരികള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. മോഹിനിയാട്ടത്തിനുവേണ്ടി അനവധി പദങ്ങളും വര്‍ണ്ണങ്ങളും ജതിസ്വരങ്ങളും തില്ലാനകളും അദ്ദേഹം രചിക്കുകയുണ്ടായി. മോഹിനിയാട്ടത്തിന് കര്‍ണാടക സംഗീതശൈലി അദ്ദേഹം സ്വീകരിച്ചു. ഇരയിമ്മന്‍ തമ്പി, അദ്ദേഹത്തിന്റെ പുത്രി കുഞ്ഞിക്കുട്ടി തങ്കച്ചി എന്നിവരും മോഹിനിയാട്ടത്തിനുവേണ്ടി ഗാനങ്ങള്‍ രചിക്കുകയുണ്ടായി. മോഹിനിയാട്ടത്തെ ഇന്നു കാണുന്ന രീതിയില്‍ പരിഷ്കരിച്ചത് കേരള കലാമണ്ഡലത്തിന്റെ സ്ഥാപകന്‍ കൂടിയായ മഹാകവി വള്ളത്തോള്‍ ആണ്. നര്‍ത്തകിക്കൊപ്പം കുഴിത്താളവും കൊട്ടിവായ്ത്താരിയും ചൊല്ലി അരങ്ങില്‍ നടന്നിരുന്ന നട്ടുവനെ (ഗുരുനാഥനെ) അരങ്ങില്‍ വലതുവശത്ത് ഉചിതമായ സ്ഥാനം നല്‍കി ഇരുത്തി. വാദ്യോപകരണങ്ങള്‍ക്ക് രംഗവേദിയുടെ വലതുഭാഗത്ത് സ്ഥാനം നല്‍കി. തൊപ്പിമദ്ദളത്തിനു പകരം മൃദംഗം ഏര്‍പ്പെടുത്തി. കര്‍ണ്ണാടകസംഗീതത്തിനു യോജിക്കുന്ന വിധം വയലിന്‍, പുല്ലാങ്കുഴല്‍, ഇടയ്ക്ക എന്നിവ കൂടി ഉള്‍പ്പെടുത്തി. നാടോടി നൃത്താംശങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കി. ലാസ്യനൃത്തശൈലിക്ക് ഊന്നല്‍ നല്‍കി. അതിനനുസരിച്ച് ചതുര്‍വ്വിധാഭിനയങ്ങളെ ചിട്ടപ്പെടുത്തി. മുദ്രാഭിനയത്തിന് ഹസ്തലക്ഷണദീപികയിലെ മുദ്രകള്‍ കൂടി ഉള്‍പ്പെടുത്തി ഇതെല്ലാം മഹാകവിയുടെ പരിഷ്കരണങ്ങള്‍ ആണ്.മോഹിനിയാട്ടത്തിന്റെ അരങ്ങ് തറ നിരപ്പിലോ അതില്‍ നിന്നും ഒരല്പം ഉയര്‍ന്നതോ ആകാം. ക്ഷേത്രങ്ങളില്‍ സൗകര്യപ്രദമായ സ്ഥലത്താണ് വേദി ഒരുക്കിയിരിക്കുന്നത്. നാലുഭാഗവും തുറന്നരംഗവേദിയാണിത്. നിലവിളക്കിനെ അടിസ്ഥാനമാക്കി അരങ്ങിന്റെ സ്ഥാനം നിര്‍ണ്ണയിക്കുന്നു. അരങ്ങിന്റെ മുന്‍വശത്ത് മധ്യത്തിലായിട്ടാണ് നിലവിളക്കു കൊളുത്തി വെയ്ക്കുന്നത്. നിലവിളക്കിനൊപ്പം ഉണങ്ങല്ലരി, അവില്‍, മലര്, നെല്ല്, തേങ്ങ, കദളിപ്പഴം, കത്തിച്ച ചന്ദനതിരി എന്നിവയും വെയ്ക്കാറുണ്ട്. കൂടാതെ അരങ്ങിന്റെ മുന്‍ഭാഗത്ത് ഇടത്തെ കോണില്‍ നടരാജവിഗ്രഹം വെച്ച് പൂമാല ചാര്‍ത്തി പൂജിക്കുന്ന പതിവും കണ്ടുവരുന്നു.കൈമുദ്രകള്‍ ഉപയോഗിച്ചു കൊണ്ടുള്ള അഭിനയമാണ് പ്രധാനം. പാട്ടിലെ വരികള്‍ ആവര്‍ത്തിച്ചു പാടുന്നതിനനുസരിച്ച് ഓരോ പദത്തിന്റെയും മുദ്രകള്‍ കാണിച്ച് അര്‍ത്ഥം വ്യക്തമാക്കുന്ന ശൈലിയാണ് പൊതുവേ കണ്ടുവരുന്നത്. മനോധര്‍മ്മം ആടുന്ന രീതിയും മോഹിനിയാട്ടത്തിലുണ്ട്. എന്നാല്‍ പദം പാടിക്കഴിഞ്ഞതിനുശേഷമല്ല, പദത്തോടൊപ്പമാണ് മനോധര്‍മ്മം ആടുന്നത്. ഒരു പദത്തിന്റെ ആശയവിപുലീകരണത്തിനു വേണ്ടിയുള്ളതാണിത്. ഇതിനെ 'വിന്യസിച്ചു കാണിക്കുക' എന്നാണു പറയുന്നത്. ഉദ്യാനം, കേശാദിപാദം, വിരഹം, ക്രീഡ, നായികാലങ്കാരം, കാമശരമേല്‍ക്കല്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ വിന്യസിച്ചു കാണിക്കുന്ന രീതിയുണ്ട്. ഇത് രസാഭിനയത്തിന്റെ ഭാഗവുമാണ്. മോഹിനിയാട്ടത്തില്‍ അരങ്ങിന്റെ വലതുവശത്തിരുന്നു പാടുന്ന പാട്ടുകളാണ് വാചികം. ഇത് കര്‍ണ്ണാടകസംഗീതരാഗങ്ങളില്‍ ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. ആനന്ദഭൈരവി, അഠാണ, ഭൂപാളം, ചെഞ്ചുരുട്ടി, ചക്രവാകം, തോടി, ശങ്കരാഭരണം, കല്യാണി, നീലാംബരി, ഹിന്ദോളം, ആഹരി തുടങ്ങിയ രാഗങ്ങളിലാണ് പാട്ടുകള്‍ പാടുന്നത്.ലാസ്യനൃത്തരൂപമാണ് മോഹിനിയാട്ടം. നവരസങ്ങള്‍ക്ക് അഭിനയത്തില്‍ സ്ഥാനമുണ്ടെങ്കിലും പ്രാമുഖ്യം ശ്യംഗാരത്തിനു തന്നെയാണ്. ഏകാഹാര്യഭിനയമാണ് മോഹിനിയാട്ടത്തിലുള്ളത്. ഈ ആഹാര്യത്തിനെ 'വിച്ഛിത്തി' എന്നുപറയുന്നു. മുഖത്ത് നേരിയ തോതില്‍ മിനുക്കിടുന്നു. കണ്ണും പുരികവും അഞ്ജനമെഴുതി കറുപ്പിക്കും. താംബുല ചര്‍വ്വണം കൊണ്ടാണ് ചുണ്ടുകള്‍ ചുവപ്പിക്കുന്നത്. നെറ്റിയില്‍ കുറി തൊടുന്നു. തലമുടി കൊണ്ട കെട്ടുകയോ മെടഞ്ഞിടുകയോ ആണ് ചെയ്യുന്നത്. മുല്ലപ്പൂമാലയും തലയില്‍ അണിയും. രണ്ടു തരത്തിലാണ് ഉടുത്തുകെട്ട്. ബാലികമാരെ പത്തുമുഴം വരുന്ന കസവുപുടവ ഞൊറിഞ്ഞ് തറ്റുടുപ്പിക്കുന്നു. ഇതിന് അരച്ചാണ്‍ ഇറക്കം വരുന്ന മേല്‍ ഞൊറിയും കണങ്കാലിനു മേല്‍ വരെ എത്തുന്ന കീഴ് ഞൊറിയും വേണം. മുതിര്‍ന്നവര്‍ക്ക് പതിനെട്ടുമുഴം നീളം വരുന്ന കസവുവസ്ത്രത്തിന്റെ മുക്കാല്‍ ഭാഗം കൊണ്ട് ഞൊറികളും ശേഷിക്കുന്നതു കൊണ്ട് നിതംബവും ഉദരവും മാറും മറയ്ക്കുന്ന രീതിയിലാണ് വസ്ത്രധാരണം. മേല്‍ഞൊറിക്ക് ഒന്നരച്ചാണ്‍ ഇറക്കം. ഞൊറികളില്‍ രണ്ടുവരി കസവും. വെള്ളയില്‍ കസവു തുണിചേര്‍ത്ത കുപ്പായമാണ് ധരിക്കുന്നത്. തോട, മൂക്കുത്തി, പതക്കം, പവന്‍മാല, നാഗപടത്താലി, പാലയ്ക്കാ മോതിരം, കടിബന്ധം, വള, പാദസരം, ചിലങ്ക എന്നീ ആഭരണങ്ങളും അണിയും. ഉള്ളം കൈ, നഖം, പാദം എന്നിവ മൈലാഞ്ചിയോ ചെമ്പഴഞ്ഞിച്ചാറോ ഉപയോഗിച്ച് ചുവപ്പിക്കുന്നതായിരുന്നു പഴയരീതി. ഈ വിധമാണ് മോഹിനിയാട്ടത്തിന്റെ ആഹാര്യം.മോഹിനിയാട്ടത്തില്‍ വിവിധ ഇനങ്ങള്‍ അവതരിപ്പിക്കാറുണ്ട്. ഗണപതി വന്ദനത്തോടുകൂടിയാണ് തുടങ്ങുന്നത്. പിന്നെ ചൊല്‍ക്കെട്ട്. ഇത് ശുദ്ധനൃത്തമാണ്. ഏതെങ്കിലും ഒരു ദേവനെയോ, ദേവിയെയോ സ്തുതിച്ചുകൊണ്ടുള്ള ചൊല്ലുകളുടെ നൃത്താവിഷ്കാരമാണിത്. അടുത്ത ഇനമായിട്ടവതരിപ്പിക്കുന്നത് ജതിസ്വരമാണ്. ഇതില്‍ ചുവടുകള്‍ക്കാണ് പ്രാധാന്യം. തുടര്‍ന്ന് വര്‍ണ്ണം. ഇത് ചുവടുകള്‍ക്കും സാഹിത്യത്തിനും അഭിനയത്തിനും പ്രാധാന്യം നല്‍കുന്നു. അടുത്ത ഇനം പദമാണ്. ഇതില്‍ അഭിനയത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. പിന്നെ തില്ലാന, ഇതില്‍ ദ്രുതഗതിയിലുള്ള നൃത്തചുവടുകള്‍ക്കാണ് പ്രാധാന്യം. ഇനി ശ്ലോകം. അഭിനയത്തിനു മാത്രമാണ് ഇതില്‍ പ്രാധാന്യം. ഏറ്റവും ഒടുവിലായി 'സപ്തം' എന്നൊരിനം കൂടി മോഹിനിയാട്ടത്തിന്റെ പൂര്‍ണ്ണമായ അവതരണത്തില്‍ (മോഹിനിയാട്ടകച്ചേരി) പതിവുണ്ട്. ഏതെങ്കിലും ഒരു പുരാണകഥ പൂര്‍ണ്ണമായും ആവിഷ്കരിക്കുകയാണിതില്‍ ചെയ്യുന്നത്. പിന്നെ മംഗളം പാടി അതിന്നനുസരിച്ച് ചുവടുകള്‍ വെച്ച് നൃത്തം അവസാനിപ്പിക്കുന്നു.മൃദംഗം, വയലിന്‍, പുല്ലാങ്കുഴല്‍, വീണ, ഇടയ്ക്ക തുടങ്ങിയ വാദ്യങ്ങള്‍ ഇതിന്റെ പക്കമേളത്തില്‍ കണ്ടുവരുന്നു.