Entertainment
11/10/2023 1075
ഹർദിക് പാണ്ഡ്യക്ക് റെക്കോർഡ് നേട്ടം
ഏകദിന ലോകകപ്പില്‍ ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം പുരോഗമിക്കുകയാണ്. ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഇന്ത്യക്കെതിരേ ആദ്യം ബാറ്റുചെയ്യുകയാണ്. ഇന്ത്യയുടെ ബൗളര്‍മാര്‍ പ്രതീക്ഷിച്ച പ്രകടനമല്ല കാഴ്ചവെക്കുന്നത്. അഫ്ഗാനെ പെട്ടെന്ന് എറിഞ്ഞൊതുക്കാമെന്നാണ് ഇന്ത്യ കരുതിയതെങ്കിലും മികച്ച ബാറ്റിങ് പ്രകടനം അഫ്ഗാന്‍ കാഴ്ചവെച്ചു. എന്നാല്‍ ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ മികച്ച ബൗളിങ് പ്രകടനമാണ് പുറത്തെടുത്തത്.
റഹ്‌മാനുല്ല ഗുര്‍ബാസിനേയും അസ്മത്തുല്ല ഒമര്‍സായിയേയും പുറത്താക്കിയ ഹാര്‍ദിക് ചരിത്ര നേട്ടത്തിലേക്കുമെത്തിയിരിക്കുകയാണ്. ഐസിസി ടൂര്‍ണമെന്റില്‍ 30 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയ ഹാര്‍ദിക് യുവരാജ് സിങ്ങിനൊപ്പമാണ് സ്ഥാനം നേടിയിരിക്കുന്നത്. ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി 30 വിക്കറ്റും 500ലധികം റണ്‍സും നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലേക്കാണ് ഹാര്‍ദിക് പേരുചേര്‍ത്തത്. 2011ല്‍ യുവരാജ് ചെയ്തത് ഇത്തവണ ആവര്‍ത്തിക്കാന്‍ സാധിക്കുന്നത് ഹാര്‍ദിക്കിനാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.