Flash News

News


31/08/2023 164

ജയസൂര്യയുടെ പ്രസ്താവനയോട് വിയോജിപ്പുമായി ഹരീഷ് പേരടി

Hareesh Peradi: കൃഷി മന്ത്രി പി. പ്രസാദിനെയും വ്യവസായ മന്ത്രി പി. രാജീവിനെയും വേദിയിലിരുത്തി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് നടന്‍ ജയസൂര്യ നടത്തിയ പ്രസംഗം സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാണ്. ഇപ്പോഴിതാ ജയസൂര്യയ്ക്ക് അഭിവാദ്യങ്ങള്‍ നേര്‍ന്നു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. കര്‍ഷകര്‍ക്ക് നെല്ല് സംഭരണത്തിന്റെ വില കിട്ടിയില്ലെന്ന നടന്റെ വാക്കുകള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഹരീഷ് പേരടി പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

കര്‍ഷകര്‍ അവഗണന നേരിടുകയാണെന്നും പുതിയ തലമുറ കൃഷിയില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവര്‍ കൃഷിക്കാര്‍ക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്നും ജയസൂര്യ വിമര്‍ശിച്ചിരുന്നു. മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും വേദിയില്‍ ഇരുത്തിയായിരുന്നു വിമര്‍ശനം.

ഹരീഷ് പേരടിയുടെ കുറിപ്പ്:

''പറഞ്ഞതിലെ ശരിയും തെറ്റും വിലയിരുത്തുന്നതിനേക്കാള്‍ എന്നെ ആകര്‍ഷിച്ചത്…. മുഖ്യധാര മലയാള സിനിമാ നടന്‍മാര്‍ പൊതു വിഷയങ്ങളില്‍ പ്രതികരിക്കാന്‍ തുടങ്ങിയെന്നതാണ്.. പ്രത്യേകിച്ചും രണ്ട് മന്ത്രിമാര്‍ ഇരിക്കുന്ന വേദിയില്‍ അവരെ സുഖിപ്പിക്കാത്ത രാഷ്ട്രീയം പറഞ്ഞുവെന്നതാണ്.. അന്യ സംസ്ഥാനത്ത് നിന്ന് വരുന്ന പച്ചക്കറികള്‍ വിഷം പുരട്ടിയാതാണെന്ന ജയസൂര്യയുടെ പ്രസ്താവനയോട് ഞാന്‍ ഒട്ടും യോജിക്കുന്നില്ല… ജൈവ കൃഷികൊണ്ടല്ല..

രാസവളങ്ങള്‍ ഉപയോഗിച്ചുള്ള കൃഷി കൊണ്ടാണ് നമ്മുടെ രാജ്യത്തിന്റെ ഗോഡൗണുകള്‍ സമ്പന്നമായത് എന്നത് ഒരു സത്യമാണ്.. അത് തിരിച്ചറിവില്ലാത്ത പ്രസ്താവനയാണ്… അത് അവിടെ നില്‍ക്കട്ടെ.. എന്തായാലും കാര്യങ്ങള്‍ ഉറക്കെ പറഞ്ഞതിന് ജയസൂര്യ കൈയ്യടി അര്‍ഹിക്കുന്നു… മറ്റ് നായക നടന്‍മാരുടെ ശ്രദ്ധക്ക്.. നിങ്ങള്‍ പൊതു വിഷയങ്ങളോട് പ്രതികരിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ സിനിമ നന്നായാല്‍ മാത്രമേ ജനം കാണു… അതുകൊണ്ട് സിനിമ നാട്ടുക്കാര്‍ കാണാന്‍ വേണ്ടി മിണ്ടാതിരിക്കണ്ട… നാട്ടുക്കാര്‍ക്ക് നിങ്ങളെക്കാള്‍  ബുദ്ധിയും വിവരവുമുണ്ട്... പറയാനുള്ളത് ഉറക്കെ പറഞ്ഞ് സിനിമയിൽ അഭിനയിക്കുക... നിങ്ങളുടെ അഭിനയവും നിലവിലുള്ളതിനേക്കാർ നന്നാവും.. ജയസൂര്യാ.. അഭിവാദ്യങ്ങൾ.''