Flash News

News


06/09/2023 167

ഒരാഴ്ചത്തെ യൂറോപ്യൻ പര്യടനവുമായി രാഹുൽഗാന്ധി

യൂറോപ്പ് സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി യൂറോപ്യന്‍ യൂണിയന്‍ (ഇയു) അഭിഭാഷകര്‍, വിദ്യാര്‍ത്ഥികള്‍, പ്രവാസി ഇന്ത്യക്കാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടി അവസാനിച്ചതിന് ശേഷം സെപ്തംബര്‍ 11 ന് ആണ് രാഹുല്‍ തിരിച്ചെത്തുക. സെപ്തംബര്‍ 9 മുതല്‍ 10 വരെ ഡല്‍ഹിയിലാണ് ജി20 ഉച്ചകോടി. 

സെപ്തംബര്‍ 7 ന് ബ്രസല്‍സില്‍ വെച്ചാണ് രാഹുല്‍ ഗാന്ധി യൂറോപ്യന്‍ യൂണിയന്‍ അഭിഭാഷകരെ കാണുന്നത്. തുടര്‍ന്ന് ഹേഗില്‍ സമാനമായ ഒരു മീറ്റിംഗ് നടത്തുമെന്നും വിവരമുണ്ട്. സെപ്റ്റംബര്‍ 8 ന് പാരീസിലെ ഒരു സര്‍വകലാശാലയില്‍ അദ്ദേഹം വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യും. 9 ന് പാരീസില്‍ നടക്കുന്ന ലേബര്‍ യൂണിയന്റെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും. പിന്നാലെ നോര്‍വേ സന്ദര്‍ശിക്കുന്ന അദ്ദേഹം 10 ന് ഓസ്ലോയില്‍ ഒരു പ്രവാസി പരിപാടിയെ അഭിസംബോധന ചെയ്യും. 

ഒരാഴ്ച നീളുന്ന രാഹുലിന്റെ യൂറോപ്പ് സന്ദര്‍ശനത്തിനിടെ ഇന്ത്യ ഗ്രൂപ്പിന്റെ നിലവിലെ പ്രസിഡന്റ് എന്ന നിലയിലാണ് ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. അതില്‍ 30 ലധികം രാഷ്ട്രത്തലവന്മാര്‍, യൂറോപ്യന്‍ യൂണിയനിലെയും ക്ഷണിക്കപ്പെട്ട അതിഥി രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും 14 അന്താരാഷ്ട്ര സംഘടനകളുടെ തലവന്മാരും പങ്കെടുത്തേക്കും.