Flash News

News


07/09/2023 182

ആദ്യസെൽഫി, ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങൾ പകർത്തികൊണ്ട് ആദിത്യ എൽ 1

ഇന്ത്യയുടെ ആദ്യ സൗര്യ ദൗത്യമായ ആദിത്യ എൽ1 അതിന്റെ ലക്ഷ്യ സ്ഥാനമായ ലഗ്രാഞ്ച് പോയിന്റ് 1ലേക്കുള്ള യാത്ര തുടരുകയാണ്. യാത്രയ്ക്കിടെ ആദിത്യ എൽ1 എടുത്ത സെൽഫിയാണ് ഐഎസ്ആർഒ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇതോടൊപ്പം ഭൂമിയുടേയും ചന്ദ്രന്റേയും പുതിയ ചിത്രങ്ങളും ആദിത്യ എൽ1 പകർത്തിയിട്ടുണ്ട്. 

ആദിത്യ പകർത്തിയ സെൽഫിയിൽ വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫും (വിഇഎൽസി), സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലസ്‌കോപ്പും (എസ്.യു.ഐ.ടി) വ്യക്തമായി കാണാം. സൂര്യന്റെ വിവിധ പ്രത്യേകതകൾ പഠിക്കാനായി ആദിത്യ എൽ വണ്ണിൽ ഘടിപ്പിച്ചിരിക്കുന്ന പേലോഡുകളാണ് ഇവ രണ്ടും.