News
08/09/2023 183
ജി20ഉച്ചകോടിയുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ
Spanish President Covid Positive: രാജ്യ തലസ്ഥാനത്ത് സെപ്തംബർ ഒമ്പത് മുതൽ 10 വരെ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയുടെ ഭാഗമായി ലോകമെമ്പാടുമുള്ള നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. സെപ്റ്റംബർ എട്ടിന് മൗറീഷ്യസ്, ബംഗ്ലാദേശ്, യുഎസ്എ നേതാക്കളുമായും, സെപ്റ്റംബർ 9ന് യുകെ, ജപ്പാൻ, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി മോദി ചർച്ചകൾ നടത്തും. കൂടാതെ, സെപ്റ്റംബർ 10 ന് പ്രധാനമന്ത്രി മോദി ഫ്രഞ്ച് പ്രസിഡന്റ് മാക്രോണുമായി ഉച്ചഭക്ഷണ കൂടിക്കാഴ്ച നടത്തും.
ഉച്ചകോടിയുടെ ഭാഗമായി 15 ൽ അധികം ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊമോറോസ്, തുർക്കി, യുഎഇ, ദക്ഷിണ കൊറിയ, ഇയു/ഇസി, ബ്രസീൽ, നൈജീരിയ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി ഉഭയകക്ഷി യോഗങ്ങൾ നടത്തുന്നതിനൊപ്പം കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോയുമായി പ്രധാനമന്ത്രി മോദി പ്രത്യേക വ്യക്തിഗത മീറ്റിംഗും നടത്തും.
യൂറോപ്യൻ യൂണിയനിലെയും ക്ഷണിക്കപ്പെട്ട അതിഥി രാജ്യങ്ങളിലെയും 30-ൽ അധികം രാഷ്ട്രത്തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും 14 അന്താരാഷ്ട്ര സംഘടനാ തലവന്മാരും G20 നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കും.
കനത്ത സുരക്ഷാ വലയത്തിൽ ജി20
ജി 20 ഉച്ചകോടിയുടെ ഭാഗമായി രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. പോലീസ്, അർദ്ധസൈനിക സേനകൾ , മറ്റ് ഏജൻസികൾ എന്നിവ നഗരത്തിൽ ഈഗിൾ -ഐ ജാഗ്രത പുലർത്തുന്നതായി ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിനായി, ഇന്ത്യൻ എയർഫോഴ്‌സും (IAF) നാഷണൽ സെക്യൂരിറ്റി ഗാർഡ് (NSG), ചില കേന്ദ്ര സായുധ പോലീസ് സേനകളും (CAPF) ഡൽഹി പോലീസിനൊപ്പം പ്രവർത്തിക്കുന്നുണ്ട്.
ജി ഉച്ചകോടി; ലോക നേതാക്കള്‍ ഇന്ന് എത്തും, വിശദാംശങ്ങള്‍
G20 Summit: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോക നേതാക്കള്‍ ഇന്ന് ന്യൂഡല്‍ഹിയിലെത്തും. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എന്നിവരുള്‍പ്പെടെയുളള രാഷ്ട്രത്തലവന്മാര്‍ക്ക് രാജ്യ തലസ്ഥാനം നാളെ ആതിഥേയത്വം വഹിക്കും. ഭാരത് മണ്ഡപം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍, സമ്പദ്‌വ്യവസ്ഥ, പരിസ്ഥിതി, സുസ്ഥിര വികസനം തുടങ്ങിയ നിര്‍ണായക വിഷയങ്ങളില്‍ ചര്‍ച്ചയുണ്ടാകും. അതേസമയം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും പരിപാടിയില്‍ പങ്കെടുക്കുന്നില്ല.
ബ്രിട്ടണ്‍
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകാകും ആദ്യം എത്തുക. സെപ്റ്റംബര്‍ 8 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1.40 ന് സുനക് ഡല്‍ഹിയില്‍ വിമാനമിറങ്ങും. കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബെ അദ്ദേഹത്തെ സ്വീകരിക്കും.
ജപ്പാന്‍
സുനകിനെ പിന്തുടര്‍ന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ വിമാനം ഉച്ചകഴിഞ്ഞ് 2.15 ന് പാലം എയര്‍ഫോഴ്സ് സ്റ്റേഷനിലെത്തും. അദ്ദേഹത്തെയും മന്ത്രി അശ്വിനി കുമാര്‍ ചൗബെയാകും സ്വീകരിക്കുക. കിഷിദയുടെ രണ്ടാമത്തെ ഇന്ത്യ സന്ദര്‍ശനമാണിത്. ഈ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ ദ്വിദിന സന്ദര്‍ശനത്തില്‍ അദ്ദേഹം പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച്ച നടത്തുകയും ഇന്ത്യ-ജപ്പാന്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
അമേരിക്ക
വെള്ളിയാഴ്ച വൈകിട്ട് 6.55 നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ എത്തുക. അദ്ദേഹത്തെ സ്വാഗതം ചെയ്യാന്‍ സഹമന്ത്രി ജനറല്‍ (റിട്ട) വികെ സിംഗ് വിമാനത്താവളത്തിലെത്തും. ബൈഡന്റെ ഭാര്യയും യുഎസ് പ്രഥമ വനിതയുമായ ജില്‍ ബൈഡന് കോവിഡ് -19 പോസിറ്റീവായതിനെ തുടര്‍ന്ന് ബൈഡന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമോ എന്നത് സംബന്ധിച്ച് ആശങ്കയുണ്ടായിരുന്നു. പരിശോധനാ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 6 ന് യുഎസ് പ്രസിഡന്റിന് യാത്ര അനുമതി ലഭിച്ചിരുന്നു.
കാനഡ
ബൈഡന് തൊട്ടുപിന്നാലെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എത്തും. വൈകിട്ട് ഏഴിന് വിമാനമിറങ്ങുന്ന അദ്ദേഹത്തെ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. ഖാലിസ്ഥാന്‍ വിഘടനവാദി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളുടെ
പേരില്‍ ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ട്രൂഡോയുടെ സന്ദര്‍ശനം.
ചൈന
ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങ് വൈകിട്ട് 7.45 ന് എത്തും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ് പരിപാടിയില്‍ നിന്ന് വിട്ടുനിന്നതിനെ തുടര്‍ന്നാണ് ക്വിയാങ്ങ് എത്തുന്നത്. അതേസമയം
ഷി ജിന്‍പിങ് ഉച്ചകോടി ഒഴിവാക്കിയത് അസാധാരണമല്ലെന്നും അത് യോഗത്തിലെ സമവായ ചര്‍ച്ചകളെ ബാധിക്കില്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. അരുണാചല്‍ പ്രദേശും അക്‌സായി ചിന്‍ പീഠഭൂമിയും ഉള്‍പ്പെടുത്തി ചൈന പുതിയ ഭൂപടം പുറത്തിറക്കിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് ആക്കം കൂട്ടിയിരുന്നു.