Flash News

News


08/09/2023 191

ചാണ്ടിഉമ്മന്റെ ചരിത്രവിജയം ആഘോഷമാക്കി യുഡിഫ്

Puthuppally by Election Result: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്‍റെ ചരിത്ര വിജയത്തെ ആഘോഷമാക്കി യുഡിഎഫ്.  53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ ജയം. 36,454 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ വിജയം നേടിയത്. 2011 തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ സുജ സൂസന്‍ ജോര്‍ജിനെതിരെ 33,255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം. എന്നാൽ 2021ല്‍ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 9044 ആയി കുറഞ്ഞിരുന്നു. 

അതേസമയം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എല്ലാ ശക്തി കേന്ദ്രങ്ങളിലും തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചപ്പോള്‍ 1213 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷം നേടിയ  മണര്‍കാട് ബൂത്തിലും മുന്നേറാൻ സാധിച്ചില്ല.  ആകെ മീനടം ഗ്രാമപഞ്ചായത്തിലെ 153-ാം ബൂത്തിലാണ് 165 വോട്ടിന്റെ ലീഡ് ജെയ്ക് പിടിച്ചത്. സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ബൂത്തിലും മന്ത്രി വി എന്‍ വാസവിന്റെ ബൂത്തിലും ജെയ്ക് പിന്നിലായി. വി എന്‍ വാസവന്റെ ബൂത്തില്‍ 241 വോട്ട് മാത്രമാണ് ജെയ്ക് നേടിയത്. 

പുതുപ്പള്ളി തിരഞ്ഞെടുപ്പ് ചിത്രത്തിൽ എങ്ങും തെളിയാതെ ബിജെപി. ആകെ 6447 വോട്ടുകൾ മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥി ലിജിൻ ലാലിന് ലഭിച്ചത്.