News
08/09/2023 193
അപ്പയെ സ്നേഹിച്ച എല്ലാ പുതുപ്പള്ളിക്കാരുടെയും വിജയമാണ് തന്റെ വിജയമെന്ന് ചാണ്ടിഉമ്മൻ
Puthuppally by Election Result: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ വിജയം അപ്പയെ സ്നഹേിച്ച എല്ലാ പുതുപ്പള്ളിക്കാരുടെയും വിജയമാണെന്ന് ചാണ്ടി ഉമ്മന്‍. ഉമ്മന്‍ ചാണ്ടിയുടെ പതിമൂന്നാം വിജയമാണിതെന്നും ഫലം വന്നതിനു പിന്നാലെ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. എല്ലാ പുതുപ്പള്ളിക്കാരോടും യുഡിഎഫ് നേതാക്കളോടും നന്ദി പറയുന്നതായും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പുതുപ്പള്ളിക്കാര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഒരിക്കലും ഭംഗം വരുത്തില്ല. വികസനത്തുടര്‍ച്ചയ്ക്കാണ് പുതുപ്പള്ളി വോട്ടു ചെയ്തത്. വികസനവും കരുതലുമായി അപ്പ 54 വര്‍ഷക്കാലം ഇവിടെയുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായി വരും ദിനങ്ങളില്‍ താനുണ്ടാവും.
തിരഞ്ഞെടുപ്പു കഴിഞ്ഞു. തനിക്ക് വോട്ട് ചെയ്തവരും ചെയ്യാത്തവരും ഇനി തന്നെ സംബന്ധിച്ച് ഒരുപോലെയാണ്. പുതുപ്പള്ളിയുടെ വികസനത്തിനായി ഇനി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏതൊരാളുടെയും കൈയെത്തും ദൂരത്ത് ഉമ്മന്‍ ചാണ്ടി ഉണ്ടായിരുന്നു. അതുപോലെ തന്നെ താനും ഇനി പുതുപ്പള്ളിയുടെ കൈയെത്തും ദൂരത്തുണ്ടാവും. അതിനു പാര്‍ട്ടിയോ ജാതിയോ മതമോ ഒന്നും പ്രശ്നമാവില്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയത്തിന് അപ്പുറമുള്ള പിന്തുണയാണ് തനിക്കു ലഭിച്ചത്. അപ്പ ഈ നാട്ടിലെ ഓരോ വീട്ടിലെയും സഹോദരനും മകനുമൊക്കെയായിരുന്നു. കുടുംബാംഗത്തോടുള്ള സ്നേഹമാണ് തനിക്കു ലഭിച്ചത്. അതുകൊണ്ടുതന്നെ പ്രതീക്ഷിച്ച വിജയമാണിത്. മനസ്സില്‍ കണ്ട ചിത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കപ്പെട്ടിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമി എന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് ജനങ്ങള്‍ക്കുണ്ടാവുക. അതൊരു വലിയ ഉത്തരവാദിത്വമാണ്. അതില്‍നിന്ന് ഒരുകാരണവശാലും ഒഴിഞ്ഞുമാറില്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
ചാണ്ടി ഉമ്മനെ നെഞ്ചിലേറ്റി പുതുപ്പള്ളി ; ജെയ്കിന് ലീഡ് ഒരു ബൂത്തില്‍ മാത്രം, ചിത്രത്തിലെ ഇല്ലാതെ ബിജെപി
Puthuppally by Election Result: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്‍റെ ചരിത്ര വിജയത്തെ ആഘോഷമാക്കി യുഡിഎഫ്. 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ ജയം. 36,454 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ വിജയം നേടിയത്. 2011 തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ സുജ സൂസന്‍ ജോര്‍ജിനെതിരെ 33,255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം. എന്നാൽ 2021ല്‍ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 9044 ആയി കുറഞ്ഞിരുന്നു.
അതേസമയം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എല്ലാ ശക്തി കേന്ദ്രങ്ങളിലും തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചപ്പോള്‍ 1213 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷം നേടിയ മണര്‍കാട് ബൂത്തിലും മുന്നേറാൻ സാധിച്ചില്ല. ആകെ മീനടം ഗ്രാമപഞ്ചായത്തിലെ 153-ാം ബൂത്തിലാണ് 165 വോട്ടിന്റെ ലീഡ് ജെയ്ക് പിടിച്ചത്. സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ബൂത്തിലും മന്ത്രി വി എന്‍ വാസവിന്റെ ബൂത്തിലും ജെയ്ക് പിന്നിലായി. വി എന്‍ വാസവന്റെ ബൂത്തില്‍ 241 വോട്ട് മാത്രമാണ് ജെയ്ക് നേടിയത്.
പുതുപ്പള്ളി തിരഞ്ഞെടുപ്പ് ചിത്രത്തിൽ എങ്ങും തെളിയാതെ ബിജെപി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് തകർന്നടിഞ്ഞ് ബിജെപി. ലിജിന്‍ ലാലിനെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് 6447 വോട്ടുകള്‍ മാത്രമാണ് നേടാൻ സാധിച്ചത്. കഴിഞ്ഞ തവണ 11000 വോട്ടുകള്‍ പിടിച്ച സ്ഥാനത്താണ് ഈ വോട്ട് ചോര്‍ച്ച. ഏകദേശം 5000 വോട്ടുകളുടെ ചോര്‍ച്ചയാണ് ബിജെപിക്ക് സംഭവിച്ചത്.