Flash News

News


09/09/2023 199

ജി 20 ഉച്ചകോടിയിൽ ഇന്ത്യയുടെ സമവായനീക്കത്തിന് ശുഭാന്ത്യം

G20 Summit declaration: യുക്രൈനില്‍ സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കാനുള്ള ആഹ്വാനവുമായി ജി 20 നേതാക്കളുടെ സംയുക്ത പ്രഖ്യാപനം. പ്രാദേശികമായ ഏറ്റെടുക്കലിനായി ബലപ്രയോഗം നടത്താനുള്ള ഭീഷണിയില്‍ നിന്നും ഏതെങ്കിലും രാജ്യത്തിന്റെ പ്രാദേശിക അഖണ്ഡതയെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനും അംഗരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആണവായുധങ്ങളുടെ ഉപയോഗമോ ഭീഷണിയോ അസ്വീകാര്യമാണെന്നും പ്രഖ്യാപനം ഊന്നിപ്പറഞ്ഞു.

'യുക്രൈനിലെ യുദ്ധത്തെക്കുറിച്ച് ബാലിയിലെ ചര്‍ച്ചകള്‍ അനുസ്മരിച്ചുകൊണ്ടാണ് യുഎന്‍ സുരക്ഷാ കൗണ്‍സിലിലും യുഎന്‍ ജനറല്‍ അസംബ്ലിയിലും അംഗീകരിച്ച ദേശീയ നിലപാടുകളും പ്രമേയങ്ങളും ആവര്‍ത്തിച്ചത്. യുഎന്‍ ചാര്‍ട്ടര്‍ പ്രകാരം എല്ലാ രാജ്യങ്ങളും അതിന്റെ ഉദ്ദേശ്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കണം', പ്രഖ്യാപനത്തില്‍ പറയുന്നു.

ഏതെങ്കിലും രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയ്ക്കും പരമാധികാരത്തിനും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുമെതിരായ ഭീഷണിയില്‍ നിന്നും ബലപ്രയോഗത്തില്‍ നിന്നും രാജ്യങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് രണ്ടാം സെഷന്റെ തുടക്കത്തില്‍ മോദി അവതരിപ്പിച്ച പ്രഖ്യാപനത്തില്‍ പറഞ്ഞു . ജി 20, അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള ഏറ്റവും മുന്‍നിര പ്ലാറ്റ്‌ഫോമാണ്. ഈ നിലയില്‍ , ജിയോപൊളിറ്റിക്കല്‍, സെക്യൂരിറ്റി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്ലാറ്റ്‌ഫോം ആയി പ്രവര്‍ത്തിക്കില്ലെങ്കിലും ആഗോള സമ്പദ് വ്യവസ്ഥയില്‍ ഈ വിഷയങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് നേതാക്കള്‍ അംഗീകരിച്ചു. 

'ആഗോള ഭക്ഷ്യ-ഊര്‍ജ്ജ സുരക്ഷ, വിതരണ ശൃംഖല, മാക്രോ-ഫിനാന്‍ഷ്യല്‍ സ്ഥിരത, പണപ്പെരുപ്പം, വളര്‍ച്ച എന്നിവയുമായി ബന്ധപ്പെട്ട് യുക്രൈനിലെ യുദ്ധത്തിന്റെ ഭാഗമായ മനുഷ്യരുടെ കഷ്ടപ്പാടുകളും പ്രതികൂല പ്രത്യാഘാതങ്ങളും എടുത്തുകാണിച്ചു. ഇത് വികസ്വരവും കുറഞ്ഞ വികസനവുമുള്ള രാജ്യങ്ങളുടെ നയപരമായ അന്തരീക്ഷത്തെ സങ്കീര്‍ണ്ണമാക്കി.', പ്രഖ്യാപനം ചൂണ്ടിക്കാട്ടി.

ജി20 ഉച്ചകോടിയില്‍ ഇന്ത്യയുടെ സമവായ നീക്കത്തിന് ശുഭാന്ത്യമുണ്ടായത് പ്രധാനപ്പെട്ട വിജയമാണ്. നേതാക്കളുടെ സംയുക്ത പ്രഖ്യാപനം ജി20 അംഗങ്ങള്‍ അംഗീകരിച്ചതോടെ ഇന്ത്യ നടത്തിയ സമവായ നീക്കം വിജയം കാണുകയായിരുന്നു. യുക്രൈന്‍ വിഷയത്തില്‍ നിലനിന്ന ഭിന്നതയാണ് സംയുക്ത പ്രസ്താവയ്ക്ക് വിലങ്ങ് തടിയായിരുന്നത്. സമവായത്തിലെത്തിയെന്ന് ഉച്ചകോടിയുടെ രണ്ടാം സെഷനില്‍ പ്രധാനമന്ത്രി മോദി തന്നെയാണ് സ്ഥിരീകരിച്ചത്. 

 

ഇന്ത്യയ്ക്ക് നേട്ടം; ഡൽഹി പ്രഖ്യാപനം അംഗീകരിച്ച് ജി20

 

ജി20 ഉച്ചകോടിയിൽ ഇന്ത്യയുടെ സമവായ നീക്കത്തിന് ശുഭാന്ത്യം. നേതാക്കളുടെ സംയുക്ത പ്രഖ്യാപനം ജി20 അംഗങ്ങൾ അംഗീകരിച്ചതോടെ ഇന്ത്യ നടത്തിയ സമവായ നീക്കം വിജയം കാണുകയായിരുന്നു. യുക്രൈൻ വിഷയത്തിൽ നിലനിന്ന ഭിന്നതയാണ് സംയുക്ത പ്രസ്‌താവയ്ക്ക് വിലങ്ങ് തടിയായി നിന്നിരുന്നത്. 

"എനിക്കൊരു ശുഭ വാർത്ത ലഭിച്ചു. ഞങ്ങളുടെ ടീമിന്റെ കഠിനാധ്വാനം കാരണം, ന്യൂഡൽഹി ജി20 നേതാക്കളുടെ ഉച്ചകോടി പ്രഖ്യാപനത്തിൽ സമവായം രൂപപ്പെട്ടിരിക്കുകയാണ്. ഈ പ്രഖ്യാപനം സ്വീകരിക്കാൻ ഞാൻ നിർദ്ദേശിക്കുന്നു. ഈ അവസരത്തിൽ അതിനായി കഠിനാധ്വാനം ചെയ്യുകയും അത് സാധ്യമാക്കുകയും ചെയ്‌ത എന്റെ ഷെർപ്പ, മറ്റ് മന്ത്രിമാർ എന്നിവരെ ഞാൻ അഭിനന്ദിക്കുന്നു" പ്രഖ്യാപന വേളയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.

“ഈ ജി20 പ്രഖ്യാപനം അംഗീകരിക്കണമെന്നത് എന്റെ നിർദ്ദേശമാണ്” പ്രധാനമന്ത്രി പറഞ്ഞു. അംഗങ്ങളുടെ അനുമതി ലഭിച്ച ശേഷം ഇത് അംഗീകരിച്ചതായി പ്രധാനമന്ത്രി മോദി അറിയിക്കുകയായിരുന്നു. സംയുക്ത പ്രഖ്യാപനം സാധ്യമാക്കാൻ കഠിനമായി പരിശ്രമിച്ചതിന് ജി20 ഷെർപ്പകൾക്കും മന്ത്രിമാർക്കും എല്ലാ ഉദ്യോഗസ്ഥർക്കും പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു.

ഡൽഹി പ്രഖ്യാപനം 5 പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു:

ശക്തവും സുസ്ഥിരവും സന്തുലിതവും സമഗ്രവുമായ വളർച്ച

സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ പുരോഗതി ത്വരിതപ്പെടുത്തുക 

സുസ്ഥിരമായ ഭാവിക്ക് വേണ്ടിയുള്ള ഹരിത വികസന ഉടമ്പടി

21-ാം നൂറ്റാണ്ടിലെ ബഹുമുഖ സ്ഥാപനങ്ങൾ

ബഹുമുഖവാദത്തെ പുനരുജ്ജീവിപ്പിക്കൽ

"എല്ലാ വികസന, ഭൗമ-രാഷ്ട്രീയ വിഷയങ്ങളിലും 100 ശതമാനം സമവായത്തോടെയാണ്" ജി 20 പ്രഖ്യാപനം അംഗീകരിച്ചതെന്ന് എക്‌സിലൂടെ ഇന്ത്യയുടെ ജി20 ഷെർപ്പ അമിതാഭ് കാന്ത് പറഞ്ഞു.

"ജി20 ഇന്ത്യ ഉച്ചകോടിയിൽ ഡൽഹി പ്രഖ്യാപനം ഔദ്യോഗികമായി അംഗീകരിച്ചു! ഈ യുഗം മനുഷ്യ കേന്ദ്രീകൃത ആഗോളവൽക്കരണത്തിന്റെ സുവർണ്ണ കാലഘട്ടമായി അടയാളപ്പെടുത്തണം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ജി20 അധ്യക്ഷ സ്ഥാനം ഈ ലക്ഷ്യത്തിനായി അക്ഷീണം പ്രയത്നിച്ചു" അദ്ദേഹം പറഞ്ഞു.