News
13/09/2023 194
പി പി മുകുന്ദൻ അന്തരിച്ചു
സംഘപരിവാര്‍ നേതാവും ബിജെപി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.പി.മുകുന്ദന്‍ (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.
ബിജെപി മുൻ സംഘടനാ ജനറൽ സെക്രട്ടറിയായിരുന്നു. ദീർഘകാലം ബി ജെ പി എക്‌സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 1988 -95 വരെ ജന്മഭൂമി മാനേജിംഗ് ഡയറക്ടറായിരുന്നു. 2006 തൊട്ട് 2016 വരെ പാർട്ടിയിൽ നിന്ന് അകന്നുനിൽക്കുകയായിരുന്നു.