News
13/09/2023 187
G20 ബുക്‌ലെറ്റിൽ അക്ബറിനെ പുകഴ്ത്തിയതിനെതിരെ വിമർശനവുമായി കബിൽ സിബൽ
മുഗള്‍ ചക്രവര്‍ത്തി അക്ബറിനെ പുകഴ്ത്തുന്ന ജി20 ബുക്ക്‌ലെറ്റിനെതിരെ രാജ്യസഭാ എംപി കപില്‍ രംഗത്ത്. ലോകത്തിന് ഒരു മുഖം, ഇന്ത്യക്ക് ഭാരതമെന്ന മറ്റൊരു മുഖമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. 'ഭാരത്: ജനാധിപത്യത്തിന്റെ മാതാവ്' എന്ന തലക്കെട്ടിലുള്ള ജി20 ബുക്ക്‌ലെറ്റില്‍ അക്ബറിനെക്കുറിച്ച് പറയുന്ന 38-ാം പേജ് ചൂണ്ടിക്കാട്ടിയാണ് സിബലിന്റെ വിമര്‍ശനം.
'മതത്തിന് അതീതമായി എല്ലാവരുടെയും ക്ഷേമം ഉള്‍ക്കൊള്ളുന്നതാകണം നല്ല ഭരണം. അത്തരത്തിലുള്ള ജനാധിപത്യമായിരുന്നു മൂന്നാം മുഗള്‍ പാദിഷ അക്ബറിന്റേത്,' എന്ന പരാമര്‍ശമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. 'ജി 20 മാഗസിനില്‍ മുഗള്‍ ചക്രവര്‍ത്തി അക്ബറിനെ സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും വക്താവായി സര്‍ക്കാര്‍ വാഴ്ത്തുന്നു! ലോകത്തിന് ഒരു മുഖം, ഇന്ത്യക്ക് മറ്റൊരു മുഖം, അത് ഭാരതം! യഥാര്‍ത്ഥ മന്‍ കി. ബാത്തിനെ കുറിച്ച് ഞങ്ങളെ ദയവായി അറിയിക്കൂ!'
'മതപരമായ വിവേചനത്തിനെതിരായ ഒരു ഉപകരണമായി സുല്‍-ഇ-കുലി അതായത് സാര്‍വത്രിക സമാധാനം എന്ന സിദ്ധാന്തം അക്ബര്‍ അവതരിപ്പിച്ചുവെന്ന് ലഘുലേഖയില്‍ പറയുന്നു. ഒരു യോജിപ്പുള്ള ഒരു സമൂഹം സൃഷ്ടിക്കുന്നതിനായി, അദ്ദേഹം 'ദിന്‍-ഇ-ല്ലാഹി' അല്ലെങ്കില്‍ ദൈവിക വിശ്വാസം എന്നറിയപ്പെടുന്ന ഒരു പുതിയ സമന്വയ മതം അവതരിപ്പിച്ചു. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ജ്ഞാനികള്‍ കണ്ടുമുട്ടുകയും സംവാദം നടത്തുകയും ചെയ്യുന്ന 'ഇബാദത്ത് ഖാന (ആരാധനാലയം)' അദ്ദേഹം സ്ഥാപിച്ചു. അദ്ദേഹം ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ നവരത്‌ന എന്നറിയപ്പെടുന്ന ഒമ്പത് ജ്ഞാനികളുടെ സംഘം അദ്ദേഹത്തിന്റെ ഉപദേശകരായി സേവനമനുഷ്ഠിച്ചു,' ബുക്ക്‌ലെറ്റില്‍ പറയുന്നു.
'അക്ബറിന്റെ ജനാധിപത്യ ചിന്ത അസാധാരണവും കാലത്തിന് മുമ്പുള്ളതുമായിരുന്നു. ഭാരതത്തില്‍, അതായത് ഇന്ത്യയില്‍, ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യകാലം മുതല്‍ ഭരണത്തിലെ ജനങ്ങളുടെ കാഴ്ചപ്പാട് അല്ലെങ്കില്‍ ഇച്ഛാശക്തി ജീവിതത്തിന്റെ കേന്ദ്രഭാഗമാണ്.', ബുക്ക്‌ലെറ്റ് പറയുന്നു.