News
14/09/2023 181
അതിവേഗ റെയിൽ പദ്ധതിയിൽ കേരളത്തിന്റെ പ്രഥമപരിഗണന കെ. റെയിലിന് -മുഖ്യമന്ത്രി
അതിവേഗ റെയില്‍ പദ്ധതിയില്‍ കേരളത്തിന്റെ പ്രഥമ പരിഗണ കെ-റെയിലിന് തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ. ശ്രീധരന്റെ ശുപാര്‍ശ പരിശോധിക്കും. നിയമസഭയില്‍ മോന്‍സ് ജോസഫ് എംഎല്‍എയുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സില്‍വര്‍ലൈന്‍ പദ്ധതിക്കു പകരമായി അതിവേഗ റെയില്‍പാത സംബന്ധിച്ച് ഇ. ശ്രീധരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചു എന്നായിരുന്നു ചോദ്യം.
കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തതിനാലാണ് കെ-റെയില്‍ പദ്ധതിയില്‍നിന്ന് പിന്നോട്ടു പോയത്. പദ്ധതി പൂര്‍ണമായി ഉപേക്ഷിച്ചുള്ള ഒരു തീരുമാനവും സര്‍ക്കാര്‍ നിലവില്‍ എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഇ. ശ്രീധരന്‍ അതിവേഗ റെയില്‍വേ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്. ഇതാണ് ഇപ്പോള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചിരിക്കുന്നത്.