News
15/09/2023 201
ആത്മകഥയുമായി സരിതാ നായർ
Saritha S Nair autobiography: സംസ്ഥാനത്ത് സോളാര്‍ വിവാദം കത്തുന്നതിനിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍. 'പ്രതി നായിക' എന്ന പേരിലുള്ള ആത്മകഥയുടെ കവര്‍ സരിത നായര്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. 'ഞാന്‍ പറഞ്ഞതെന്ന പേരില്‍ നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും പറയാന്‍ വിട്ടു പോയവയും' എന്ന കുറിപ്പും കവര്‍പേജിനൊപ്പമുണ്ട്.
കൊല്ലം ആസ്ഥാനമായ റെസ്‌പോന്‍സ് ബുക്ക് ആണ് പുസ്തകം തയാറാക്കുന്നത്. പ്രശസ്ത ഡിസൈനര്‍ രാജേഷ് ചാലോട് ആണ് കവര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും സരിത കുറിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം സോളാര്‍ വിവാദം വീണ്ടും ചൂടുപിടിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് കേസിലെ പ്രതിസ്ഥാനത്തുളള സരിത എസ് നായര്‍ ആത്മകഥയുമായി രംഗത്ത് എത്തുന്നത്. പ്രതി നായിക എന്നോ പ്രതിനായിക എന്നോ വായിക്കാവുന്ന രീതിയിലാണ് പുസ്തകത്തിന്റെ കവര്‍ പേജ് തയ്യാറാക്കിയിരിക്കുന്നത്.
'സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ട്'; സോളാർ കേസ് രാഷ്ട്രീയമായി കൈകാര്യം ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി
സോളാർ കേസ് സംബന്ധിച്ച് പ്രതിപക്ഷം സഭയിൽ അവതരിപ്പിക്കാന്‍ ശ്രമിച്ചത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയമായി കേസ് കൈകാര്യം ചെയ്തിട്ടില്ല. ദല്ലാള്‍ നന്ദകുമാര്‍ തന്നെ വന്നു കണ്ടു എന്നതു കെട്ടിച്ചമച്ച കഥയാണ്. മുമ്പ് ദല്ലാള്‍ നന്ദകുമാറിനെ ഇറക്കിവിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സോളാര്‍ പീഡന കേസിലെ സിബിഐ റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയ നോട്ടീസില്‍ സഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേരള ഹൗസില്‍ പ്രാതല്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മുറിയിലേക്ക് കടന്നുവന്നപ്പോഴാണ് നന്ദകുമാറിനോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്. ദല്ലാളിനെ യുഡിഎഫിന് നന്നായി അറിയാം. എന്നാൽ താൻ പറഞ്ഞപോലെ ദല്ലാളിനോട് ഇറങ്ങി പോകണമെന്ന് സതീശന്‍ പറയുമോയെന്ന് അറിയില്ല. മറ്റുപലയിടത്തും അയാള്‍ പോകും. എന്നാൽ തന്റെയടുത്ത് വരാന്‍ പറ്റുന്ന മാനസിക നില അയാള്‍ക്ക് ഉണ്ടെന്ന് തോന്നുന്നില്ല. സോളര്‍ കേസ് സംബന്ധിച്ച് പരാതി വരുന്നത് അധികാരത്തില്‍ വന്ന് മൂന്ന് ദിവസം കഴിഞ്ഞല്ല, മൂന്നു മാസം കഴിഞ്ഞാണ്. വിചിത്രമായ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ അവതരിപ്പിക്കാനാണ് ശ്രമം നടക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു
സോളാര്‍ കേസിലെ ലൈംഗിക പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ടിലാണ് നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ച നടന്നത്. സിബിഐ കണ്ടെത്തലിൽ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്ന് ഷാഫി പറമ്പില്‍ എംഎല്‍എ നൽകിയ നോട്ടീസിന്മേലാണ് ചർച്ച അനുവദിച്ചത്. വിഷയം ചര്‍ച്ചചെയ്യാന്‍ സര്‍ക്കാരിന് ഒരു വിമുഖതയുമില്ലെന്ന് ഷാഫി പറമ്പില്‍ നല്‍കിയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.