Flash News

News


04/10/2023 193

ഉജ്ജയിൻ ബലാത്സംഗ കേസിലെ മുഖ്യ പ്രതിയുടെ വീട് പൊളിച്ചു

മധ്യപ്രദേശിലെ ഉജ്ജയിനിൽ 12 കാരിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ ഓട്ടോഡ്രൈവർ ഭരത് സോണിയുടെ വീട് ബുൾഡോസർ നടപടിയിലൂടെ പൊളിച്ചു നീക്കിഉജ്ജയിനിലെ നാനഖേഡ പ്രദേശത്തെ സർക്കാർ ഭൂമിയിലാണ് സോണിയുടെ വീട് സ്ഥിതിചെയ്യുന്നത്. മാതാപിതാക്കൾക്കും സഹോദരനും സഹോദരീഭർത്താക്കന്മാർക്കും ഒപ്പമാണ് സോണി താമസിച്ചിരുന്നത്. ബുധനാഴ്ചയാണ് അധികൃതർ വീട് ഒഴിപ്പിച്ചതും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കിയതും.

ഉജ്ജയിനിലെ തെരുവിലൂടെ എട്ട് കിലോമീറ്ററോളം അർദ്ധനഗ്നയായും ചോരയൊലിച്ചും നടന്നുപോകുന്ന പെൺകുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇയാൾ അറസ്റ്റിലായത്. വൈദ്യപരിശോധനയിൽ ബലാത്സംഗത്തിനിരയായതായി തെളിഞ്ഞു.

പെൺകുട്ടിയെ ഉജ്ജയിനിൽ കാണുന്നതിന് മുമ്പ് ഓട്ടോയിൽ കയറിയതറിഞ്ഞാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഓട്ടോയിൽ രക്തക്കറയും കണ്ടെത്തി.

അതേസമയം ഭരത് സോണിയുടെ പിതാവ് കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും അവരെ തൂക്കിക്കൊല്ലുകയോ വെടിവെച്ച് കൊല്ലുകയോ ചെയ്യണമെന്നും പറഞ്ഞു.

പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഭരത് സോണിക്ക് പരിക്കേറ്റിരുന്നു. സ്ഥലത്തുണ്ടായിരുന്ന പോലീസുകാരെ തള്ളിയിട്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പരിക്കേറ്റത്. സംഘർഷത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു.

അതേസമയം 24കാരനായ ഭരത് സോണിയെ ഒരു മാസത്തിനകം ശിക്ഷിക്കാന്‍ നടപടിക്ക് ഒരുങ്ങുകയാണ് പോലീസ്.ഇതിനായി വ്യക്തമായ തെളിവുകള്‍ പോലീസ് ശേഖരിക്കുകയാണ്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പീഡനശേഷം സഹായം അഭ്യര്‍ഥിച്ച് എട്ട് കിലോമീറ്ററോളം നടന്നിരുന്നു. രക്തമൊലിപ്പിച്ച് അര്‍ധനഗ്നയായ നടക്കുന്ന കുട്ടിയെ സഹായിക്കാതെ പ്രദേശവാസികള്‍ ആട്ടിപ്പായിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെ മുഖ്യപ്രതി ഭരത് സോണിയെ നാനഖേഡയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയുടെ കാലിന് പരിക്കേറ്റു. ഇയാള്‍ ഇപ്പോള്‍ ഇന്‍ഡോറിലെ എം വൈ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. 

12കാരി സത്നയില്‍ നിന്ന് ഷിപ്ര എക്സ്പ്രസില്‍ കയറിയാണ് ഉജ്ജയിനില്‍ എത്തിയത്.സെപ്തംബര്‍ 25ന് പെണ്‍കുട്ടി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി.കുട്ടിയെ ഒറ്റയ്ക്ക് കണ്ട ഭരത് സോണി തന്റെ ഓട്ടോയില്‍ ഇരുത്തി ജീവന്‍ഖേഡിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് കുട്ടി രണ്ടര മണിക്കൂറോളം സഹായമഭ്യര്‍ത്ഥിച്ച് ഉജ്ജയിനിലെ തെരുവുകളില്‍ അലഞ്ഞത്.പരിഭ്രാന്തയായി ഒരു ആശ്രമത്തിനടുത്ത് ചെന്ന് വീണ കുട്ടിയെ പിന്നീട് ഒരു പുരോഹിതന്‍ സഹായിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് എത്തി കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നില ഗുരുതരമായപ്പോള്‍ ഇന്‍ഡോറിലെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.