Flash News

News


05/10/2023 177

ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു

മുതിർന്ന സിപിഎം നേതാവും, സിഐടിയു സംസ്ഥാന അധ്യക്ഷനുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. 86 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.

മുൻ നിയമ സഭാംഗവും, 2009 മുതൽ സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു ആനത്തലവട്ടം ആനന്ദൻ. സിഐടിയു സംസ്ഥാന അദ്ധ്യക്ഷനും ദേശീയ ഉപാദ്ധ്യക്ഷനുമായിരുന്നു. അപ്പക്‌സ് ബോഡി ഫോർ കയർ വൈസ് ചെയർമാനായും പ്രവർത്തിച്ചു വരികയായിരുന്നു.