Flash News

News


05/10/2023 184

കേരളത്തിന് ആശ്വസിക്കാം;വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്‌

സംസ്ഥാനത്ത് ദിവസങ്ങളായി തുടർന്ന് വന്നിരുന്ന കനത്ത മഴയ്ക്ക് ശമനം. വരുന്ന അഞ്ച് ദിവസം കേരളത്തിൽ നേരിയ തോതിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചത്. പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. എല്ലാ ജില്ലകളിലും നേരിയ തോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  

കനത്ത മഴയെ തുടർന്ന്  തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ വിവിധ സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലാണ് രണ്ട് ജില്ലകളിലെ ചില സ്‌കൂളുകൾക്ക് നിയന്ത്രിത അവധി പ്രഖ്യാപിച്ചത്.

അതേസമയം വ്യാഴാഴ്ച്ച രാത്രി കേരള തീരത്ത്  11.30 വരെ 0.5  മുതൽ 2.1 മീറ്റർ വരെ  ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തെക്കൻ തമിഴ്‌നാട് തീരത്തും രാത്രി 11.30 വരെ 0.5 മുതൽ 2.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന് അധികൃതർ അറിയിച്ചു.