Flash News

News


05/10/2023 188

ഹിന്ദു വിവാഹ നിയമത്തില്‍ നിര്‍ണായക നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി

ഹിന്ദു വിവാഹ നിയമത്തില്‍ നിര്‍ണായക നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി. ഹിന്ദു മതാനുഷ്ഠാന ചടങ്ങില്ലാതെ നടക്കുന്ന വിവാഹങ്ങള്‍ ഹിന്ദു വിവാഹങ്ങളായി അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. തന്റെ ഭാര്യ വിവാഹ മോചനം നടത്താതെ രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നത് ചോദ്യം ചെയ്ത് യുവാവ് കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ഈ നിരീക്ഷണം.

സ്മൃതി സിഗാണ് ഹര്‍ജി നല്‍കിയത്. വിവാഹത്തെ ആഘോഷമാക്കാന്‍ ശരിയായ അനുഷ്ഠാനങ്ങള്‍ ആവശ്യമാണ്. അതല്ലെങ്കില്‍ കൃത്യമായ ചടങ്ങുകള്‍ ആവശ്യമാണ്. അതല്ലെങ്കില്‍ മതാനുഷ്ഠാനങ്ങള്‍ പ്രകാരം നടന്ന വിവാഹമായി അതിനെ കാണാനാവില്ലെന്നും കോടതി പറഞ്ഞു.

അനുഷ്ഠാനങ്ങള്‍ പ്രകാരമുള്ള വിവാഹമല്ലെങ്കില്‍, നിയമത്തിന്റെ കണ്ണില്‍ അതിനെ നിയമപരമായ വിവാഹമായി കാണാനാവില്ലെന്നും ജസ്റ്റിസ് സഞ്ജയ് കുമാര്‍ പറഞ്ഞു. ഒരു വിവാഹത്തെ നിയമപരമാക്കി മാറ്റുന്നത് അനുഷ്ഠാനമായ സപ്തപതി ചടങ്ങാണ്. അത് ഹിന്ദു നിയമത്തില്‍ സുപ്രധാനമാണ്. എന്നാല്‍ ഈ കേസില്‍ അത്തരമൊരു കാര്യത്തിന്റെ കുറവുള്ളതായിട്ടാണ് തോന്നുന്നതെന്നും കോടതി പറഞ്ഞു. 1995 ഹിന്ദു വൈവാഹിക നിയമമപ്രകാരമാണ് കോടതി ഈ ഹര്‍ജി പരിഗണിച്ചത്. വധു-വരന്‍മാര്‍ വിവാഹിതരാവുന്നത് ഹിന്ദു മതത്തിലെ പരമ്പരാഗത ചടങ്ങുകളും അനുഷ്ഠാനങ്ങളും പാലിച്ച് കൊണ്ടായിരിക്കണമെന്ന് പറയുന്നുണ്ട്.ഹിന്ദു വിവാഹ ചടങ്ങുകളില്‍ സ്പതപതിയും അടങ്ങണമെന്നാണ് കോടതിയുടെ നിരീക്ഷണം. വധുവും വരനും ചേര്‍ന്ന് ഹോമകുണ്ഡത്തിന് ചുറ്റും ഏഴ് അടി നടക്കുന്നതാണ് ഈ ആചാരം. ഇതിലൂടെ മാത്രമേ വിവാഹം എന്ന സങ്കല്‍പ്പം പൂര്‍ണമാകൂ എന്നും കോടിത വ്യക്തമാക്കി. അതേസമയം ഹര്‍ജിയില്‍ ഭര്‍ത്താവ് ആരോപിച്ച കാര്യങ്ങളെ കോടതി തള്ളി. രണ്ടാം വിവാഹമെന്ന ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ യാതൊരു തെളിവുമില്ല. ആരോപണങ്ങളെ സാധൂകരിക്കുന്ന യാതൊരു തെളിവും കോടതിക്ക് മുന്നില്ലെന്നും ജസ്റ്റിസ് സഞ്ജയ് കുമാര്‍ പറഞ്ഞു.

2017ല്‍ ഹിന്ദു മതാചാരങ്ങള്‍ പ്രകാരം ഹര്‍ജിക്കാരിയായ സ്മൃതി സിംഗിന്റെയും, സത്യം സിംഗിന്റെ വിവാഹം നടന്നത്. ഭര്‍ത്താവുമായുള്ള ബന്ധം മോശമായതോടെ യുവതി അവിടെ നിന്ന് സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് സത്യ സിംഗിനെതിരെ മാനസിക പീഡനത്തിനും, സ്ത്രീധനം ആവശ്യപ്പെട്ടതിനുമെല്ലാം പരാതി നല്‍കുകയായിരുന്നു. ഇയാള്‍ക്കെതിരെ തുടര്‍ന്ന് കേസെടുത്തിരുന്നു. അന്വേഷണത്തിന് ശേഷം പോലീസ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.