News
11/10/2023 220
ന്യൂസ് ക്ലിക്ക് സ്ഥാപകൻറെ വീട്ടിലും ഓഫീസിലും റെയ്ഡ്
ന്യൂസ്‌ക്ലിക്കിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ്സിആര്‍എ) ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി. കേസില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ബുധനാഴ്ചയും അന്വേഷണ ഏജന്‍സി രണ്ടിടങ്ങളില്‍ റെയ്ഡ് നടത്തി. ന്യൂസ്‌ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കയസ്തയുടെ വസതിയിലും ഓഫീസിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പ്രബീര്‍ പുര്‍കയസ്തയെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍(യുഎപിഎ) നിയമപ്രകാരം ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തതിരുന്നു.
എഫ്സിആര്‍എ ചട്ടങ്ങള്‍ ലംഘിച്ച് പോര്‍ട്ടലിന് വിദേശ ഫണ്ട് ലഭിച്ചതായി അന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ പ്രചരണ വിഭാഗത്തിലെ സജീവ അംഗമായ നെവില്‍ റോയ് സിംഗം ന്യൂസ്‌ക്ലിക്കിലേക്ക് വന്‍ തുക നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നും ഡല്‍ഹി പോലീസ് എഫ്ഐആറില്‍ പറയുന്നു. 'ഇന്ത്യയുടെ പരമാധികാരം തകര്‍ക്കുക' എന്ന ലക്ഷ്യത്തോടെയായിരുന്നു പണമെത്തിയതെന്നും പൊലീസ് ആരോപിക്കുന്നു.