Flash News

News


30/01/2024 193

രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

രാഹുൽ ഗാന്ധിയെക്കൊണ്ട് വയനാടിന് ഒരു ഗുണവുമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.എന്ത് കാര്യമാണ് അദ്ദേഹം വയനാടിന് ചെയ്തത്?ലോകം മുഴുവൻ ബന്ധമുണ്ടെങ്കിലും അദ്ദേഹത്തെ കൊണ്ട് വയനാട്ടുകാർക്ക് ഒരു ഗുണവുമില്ല.ഒരു ഉത്തരവാദിത്വ ബോധമില്ലാത്ത എംപിയാണ് രാഹുൽ ഗാന്ധി.രാഹുലിനേക്കാൾ തിരക്കുള്ള പ്രധാനമന്ത്രി വാരണാസിയുടെ വികസനത്തിന് ചെയ്തതിറെ നൂറിലൊന്ന് അദ്ദേഹം ചെയ്തോയെന്നും സുരേന്ദ്രൻ ചോദിച്ചു.