News
08/02/2024 138
കേരള സർക്കാരിനെ ലോക്സഭയിൽ വിമർശിച്ച് ടി.എൻ പ്രതാപൻ.
കേന്ദ്ര ഫണ്ട് വിഷയത്തിൽ കേരള സർക്കാരിനെ ലോക്സഭയിൽ വിമർശിച്ച് ടി.എൻ പ്രതാപൻ. സംസ്ഥാന സർക്കാർ രേഖകൾ സമർപ്പിക്കാത്തതിനാലാണ് പണം അനുവദിക്കാത്തതെന്ന് കേന്ദ്രസർക്കാർ പറയുന്നത്. സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടിന് കേരളത്തിലെ ജനങ്ങൾ ഇരകളാകുന്നുവെന്ന് ടി.എൻ പ്രതാപൻ കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിന്റെ അനാസ്ഥയുടെ പേരിൽ കേരളത്തിലെ ജനങ്ങളോട് അവഗണന പാടില്ല. കേന്ദ്ര പദ്ധതികളുടെ വിഹിതം ഉടൻ കേരളത്തിന് അനുവദിക്കണമെന്നും ടി.എൻ പ്രതാപൻ ആശ്യപ്പെട്ടു.