Flash News

News


08/02/2024 139

ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യയ്ക്ക് പരിക്ക്

കിളിമാനൂരില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യയ്ക്ക് പരിക്കേറ്റു. കിളിമാനൂര്‍ മുളയ്ക്കലത്തുകാവ് സ്വദേശി അനിതയെയാണ് (കുക്കു) ഭര്‍ത്താവ് ഗിരീഷ് വെട്ടിപ്പരിക്കേല്പിച്ചത്. വ്യാഴാഴ്ച രാവിലെ 11.30 നാണ് സംഭവം.അക്രമത്തിന് പിന്നാലെ ഭര്‍ത്താവ് കിളിമാനൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. വീടിനുള്ളില്‍ വച്ച് ഗിരീഷും അനിതയും തമ്മില്‍ വഴക്കുണ്ടാകുകയും ഗിരീഷ് വെട്ടിപരിക്കേല്പിക്കുകയുമായിരുന്നു. കഴുത്തിന് വെട്ടേറ്റ അനിത തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമികവിവരം. സംഭവത്തിൽ കിളിമാനൂര്‍ പോലീസ് കേസെടുത്തു.......