News
09/02/2024 146
2 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
കോഴിക്കോട് നടക്കാവിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമായി.പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ഫായിസ് അലി,സുഹൃത്ത് ഫർസാൻ സലാം എന്നീ വിദ്യാർത്ഥികളാണ് മരിച്ചത്.ഇവർ സഞ്ചരിച്ച ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ചാണ് അപകടമുണ്ടായത്.ഇടറോഡിൽ നിന്ന് പ്രധാന പാതയിലേക്ക് കയറിയതിന് പിന്നാലെ ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു.ഇരുവരെയും മെഡിക്. കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.