News
09/02/2024 164
കൊച്ചിയിൽ വൻ ലഹരിവേട്ട
കൊച്ചിയിൽ മസാജ് പാർലറിൽ വൻ ലഹരിവേട്ട.ഇടപ്പള്ളി പച്ചാളത്തെ ആയുർവേദ മസാജ് പാർലറിലായിരുന്നു പരിശോധന.കണ്ണൂർ തളിപ്പറമ്പ് സ്വദേശി അഷ്റഫ്,സഹോദരൻ അബൂബക്കർ,പറവൂർ സ്വദേശി സിറാജുദ്ദീൻ എന്നിവരാണ് പിടിയിലായത്.ഗോൾഡൻ മെത്ത് എന്നറിയപ്പെടുന്ന സ്വർണ നിറത്തിലുള്ള എംഡിഎംഎ ആണ് പിടികൂടിയത്.പെൺകുട്ടികളാണ് ഗോൾഡൻ മെത്ത് കൂടുതൽ വാങ്ങുന്നതെന്നാണ് പ്രതികൾ എക്സൈസിനോട് വിശദീകരിച്ചത്