News
12/02/2024 729
ശബരിമല നട ചൊവ്വാഴ്ച വൈകീട്ട് തുറക്കും.
കുംഭമാസ പൂജകള്‍ക്ക് ശബരിമല നട ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍.മഹേഷ് നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ തുറന്ന് ദീപങ്ങള്‍ തെളിക്കും.പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയില്‍ മേല്‍ശാന്തി അഗ്‌നി പകര്‍ന്നു കഴിഞ്ഞാല്‍ ഭക്തര്‍ക്ക് പതിനെട്ടാംപടി കയറി ദര്‍ശനം നടത്താം. നട തുറക്കുന്ന ദിവസം പ്രത്യേകപൂജകള്‍ ഉണ്ടാവില്ല. രാത്രി പത്തിന് നട അടയ്ക്കും.