News
24/05/2024 137
മന്ത്രിസഭായോഗം ഇന്ന് ചേരും
നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ വിളിച്ചു ചേർക്കുന്നതിൽ യോഗം തീരുമാനമെടുക്കും. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തദ്ദേശ വാർഡ് വിഭജനത്തിനായി ഇറക്കാൻ തീരുമാനിച്ച ഓർഡിനൻസിന് ഇത് വരെ അനുമതി കിട്ടിയിട്ടില്ല. ഗവർണർ മടക്കിയ ഓർഡിനൻസ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതിക്കായി അയച്ചിരിക്കുകയാണ്. അനിശ്ചിതത്വം തുടരുന്നതിനാൽ ഓർഡിനൻസിന് പകരം സഭ സമ്മേളനത്തിൽ ബിൽ കൊണ്ട് വരാനാണ് സർക്കാർ നീക്കം. തദ്ദേശ വാർഡ് പുനർവിഭജനത്തിൽ സർക്കാരിൻ്റെ ഓർഡിനൻസ് ഫയൽ ഒപ്പിടാതെ ഗവർണർ മടക്കിയിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഒപ്പിടാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഓർഡിനൻസ് ഗവർണർ മടക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതിവേണമെന്നാണ് ഗവർണറുടെ വിശദീകരണം.