Flash News

Entertainment


04/10/2023 727

ഒരു ശ്രീലങ്കൻ സുന്ദരിയുടെ ടീസർ പുറത്തിറങ്ങി

അനൂപ് മേനോനെ നായകനാക്കി കൃഷ്ണ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഒരു ശ്രീലങ്കൻ സുന്ദരി എന്ന ചിത്രത്തിന്റെ ടീസർ  പുറത്തിറങ്ങി . മൻഹർ  സിനിമാസിന്റെ ബാനറിൽ വിഷൻ മീഡിയ പ്രൊഡക്ഷൻസ് ആണ് ചിത്രം ഒക്ടോബർ അവസാനവാരം തീയ്യറ്ററുകളിൽ എത്തിക്കുന്നത്.

മൻഹർ സിനിമാസിന്റെ  ബാനറിൽ കൃഷ്ണ പ്രിയദർശൻ തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണവും രചനയും സംവിധാനവും നിർവഹിച്ചിരിക്കുനത്. ഉണ്ണിമുകുന്ദൻ, ഷൈൻ ടോം ചാക്കോ, മാളവിക മേനോൻ എന്നിവരുടെ ഫേസ് ബുക്ക്‌ പേജിലൂടെ ആയിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നത്. അനൂപ് മേനോൻ കൂടാതെ അന്തരിച്ച നടൻ രതീഷിന്റെ മകൻ പദ്മരാജൻ രതീഷ് , ശിവജി ഗുരുവായൂർ ഡോക്ടർ രജിത് കുമാർ, ഡോക്ടർ അപർണ്ണ. കൃഷ്ണ പ്രിയ, ആരാധ്യ, ശ്രേയ,  സീരിയൽ താരം രോഹിത് വേദ്, തൃശൂർ എൽസി, ശാന്ത കുമാരി,
ടോപ് സിംഗർ ഫെയിം മേഘന സുമേഷ് തുടങ്ങി വലിയൊരു താര നിര തന്നെ  ചിത്രത്തിൽ അണിനിരക്കുന്നുണ്ട് .വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ, ഷമീർ ഷാ, കൃഷ്ണദിയ, വൈഷ്ണവി, ഹരിണി, മേഘന സുമേഷ്, തുടങ്ങിയവരാണ് ചിത്രത്തിൽ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
മ്യൂസിക്  രഞ്ജിനി സുധീരനും സുരേഷ് എരുമേലിയും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.ലിറിക്‌സ് കൃഷ്ണ പ്രിയദർശന്റേതാണ്.

അബുദാബി, ഗുരുവായൂർ എന്നിവിടങ്ങളിലായിയിരുന്നു ഒരു ശ്രീലങ്കൻ സുന്ദരി ചിത്രീകരണം പൂർത്തിയാക്കിയത്.
ചിത്രത്തിന്റെ പി ആർ ഒ എം.കെ.ഷിജിൻ.